Advertisment

കോവിഡ് പ്രതിസന്ധിയിലും ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 10.35 ലക്ഷം തീർഥാടകർ: വരുമാനം 78.92 കോടി

New Update

publive-image

Advertisment

പത്തനംതിട്ട: കോവിഡ് പ്രതിസന്ധികൾക്കിടയിലും മണ്ഡലകാലത്ത് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത് 10.35 ലക്ഷം തീർഥാടകർ. 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അന ന്തഗോപന്‍ വ്യക്തമാക്കി.

നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന 2019 ല്‍ 156 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന 2020ൽ മണ്ഡലകാലത്ത് 8.39 കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഇത്തവണ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ കാരണം കൂടുതൽ തീർഥാടകർ എത്തിയത് വരുമാനം വർധിക്കാൻ കാരണമായി.

അരവണ വിൽപ്പനയിലൂടെ 31.25 കോടി, കാണിക്ക ഇനത്തിൽ 29.30 കോടി, അപ്പം വിൽപ്പനയിലൂടെ 3.52 കോടി രൂപയും ലഭിച്ചു. കാണിക്കയായി ലഭിച്ച പണം ഭണ്ഡാരത്തില്‍ എണ്ണാനുണ്ടെന്നും അതു കൂടി തീരുമ്പോൾ വരുമാനം അൽപംകൂടി ഉയരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Advertisment