Advertisment

ശബരിമല തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

New Update

publive-image

Advertisment

പത്തനംതിട്ട : ശബരിമല തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകേണ്ടിയിരുന്ന വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

ഇരുപത്തിയൊന്നാം തീയതി വെളുപ്പിന് നാലുമണിക്കാണ് ശബരിമലയിൽ കൊണ്ട് പോയിട്ടുള്ള തിരുവാഭരണം അടങ്ങിയ പേടകങ്ങൾ തിരികെ കൊണ്ടു പോകുന്നത്. ഇത് കടന്ന് പോകുന്ന പാലത്തിന്റെ അടിവശത്തായി തൂണിനോട് ചേർന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്.

ആറ് ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള്ളവർ പരിശോധന നടത്തി. പോലീസ് മഹസർ തയ്യാറാക്കി സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു.

Advertisment