Advertisment

പത്തനംതിട്ടയില്‍ കാടുവെട്ടാൻ പോയ തൊഴിലാളികളെ കടുവ ആക്രമിച്ചു; ഒരാള്‍ക്ക് പരിക്ക്

New Update

publive-image

Advertisment

പത്തനംത്തിട്ട: കാടു വെട്ടാന്‍ പോയ തൊഴിലാഴിക്ക് നേരെ കടുവയുടെ ആക്രമണം. സീതത്തോട് കോട്ടമണ്‍പറയിലാണ് സംഭവം. ആങ്ങമുഴി സ്വദേശി അനു കുമാറിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്.

ശബരിഗിരി പള്ളം വൈദ്യുതി ലൈനിന്‍റെ നിര്‍മാണത്തിനായാണ് അനുകുമാർ അടങ്ങുന്ന 18 അംഗസംഘം കാട്ടില്‍ പോയത്. കോട്ടമണ്‍പറയില്‍ നിന്ന് 4 കീലോമീറ്റര്‍ ഉള്ളിലേക്കുള്ള വനത്തിലായിരുന്നു ടവര്‍ നിര്‍മാണം.ടവർ ലൈനിനു താഴെയുള്ള അടിക്കാട് വെട്ടുകയായിരുന്നു അനുകുമാര്‍.

ഈ സമയത്ത് പന്നിയെ ആക്രമിക്കാനെത്തിയ കടുവ അനുകുമാറിന് നേരെ ചാടിവീഴുകയായിരുന്നു. ആക്രമണത്തില്‍ കാലിലും വയറിലും കടിയേറ്റു. അനുകുമാറിനെ സീതത്തോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാലിനേറ്റ മുറിവ് ഗുരുതരമാണെന്നാണ് വിവരം.

Advertisment