Advertisment

റാന്നി വലിയപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളിൽ നിന്നും വിലകൊടുത്ത് ഏറ്റെടുക്കുന്നതിനായി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അനുമതിക്കായി സമർപ്പിച്ചു - അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

New Update

publive-image

Advertisment

റാന്നി: റാന്നി വലിയപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളിൽ നിന്നും വിലകൊടുത്ത് ഏറ്റെടുക്കുന്നതിനായി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അനുമതിക്കായി സമർപ്പിച്ചു. പാലത്തിൻറെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി വസ്തു ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പത്തനംതിട്ടയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് എൽഎ ഡെപ്യൂട്ടി കളക്ടർ ഇക്കാര്യം അറിയിച്ചത്.

കളക്ടർക്ക് സമർപ്പിച്ചിരിക്കുന്ന വസ്തുവിന്റെ ബേസിക് വാല്യൂ റിപ്പോർട്ട് (ബിവിആർ) അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വസ്തുവിൽ ഉൾപ്പെട്ടിരിക്കുന്ന ദേഹണ്ഡങ്ങളുടെയും മറ്റ് നിർമിതികളുടെയും വിശദവിലനിർണയ സ്റ്റേറ്റ്മെൻറ് (ഡിവിആർ - ഡീറ്റെയിൽഡ് വാല്യു റിപ്പോർട്ട്) തയ്യാറാക്കും. വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനമായ 19 ( 1 ) പ്രസിദ്ധീകരിക്കുന്നതിന് പ്രാഥമിക വിജ്ഞാപന കാലാവധി 12/07/2023 വരെ നീട്ടി ഉത്തരവായിട്ടുള്ളതായും അധികൃതർ അറിയിച്ചു.

കിഫ്ബി ഫണ്ടിൽ നിന്നും 26 കോടി രൂപ അനുവദിച്ച റാന്നി വലിയ പാലത്തിൻറെ നിർമ്മാണം അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തില്ല എന്ന കാരണത്താൽ ഇടയ്ക്കു വച്ച് മുടങ്ങുകയായിരുന്നു. മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയപ്പോൾ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് ആദ്യം തന്നെ സ്ഥലം സന്ദർശിക്കുകയും നിർമ്മാണം പുനരാരംഭിക്കുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

എന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ നീണ്ടത് നിർമ്മാണം വൈകാനിടയാക്കി. പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് റവന്യൂ വകുപ്പ് എൽഎ വിഭാഗത്തിൻറെ നിരവധി യോഗങ്ങൾ വിളിച്ചാണ് തടസ്സങ്ങൾ ഓരോന്നായി നീക്കി സ്ഥലം ഏറ്റെടുപ്പിന്റെ നടപടികൾ ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്.

പാലത്തിന് അങ്ങാടി കരയിൽ ഉപാസനകടവിൽ നിന്നും പേട്ട ജംഗ്ഷൻ വരെയും റാന്നി കരയിൽ പെരുമ്പഴ കടവിൽ നിന്നും ബ്ലോക്ക് പടി വരെയും ഉള്ള അപ്രോച്ച് റോഡുകൾക്കാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. കിഫ്ബി മുഖാന്തരം നിർമ്മിക്കുന്ന പദ്ധതിയായതിനാൽ അപ്രോച്ച് റോഡിന് കുറഞ്ഞത് 10 മീറ്റർ വീതി വേണമെന്ന് നിബന്ധനയും ഉണ്ട് . ഇത് അനുസരിച്ചാണ് ഇപ്പോൾ സ്ഥലം അളന്ന് കല്ലിട്ട് തിട്ടപ്പെടുത്തി വില നിർണയ നടപടികൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത്.

Advertisment