Advertisment

മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് പന്തളത്ത് ആരംഭിക്കുന്ന മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉത്ഘാടനം ജൂണ്‍ 23ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും

New Update

publive-image

പന്തളം: കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുന്ന മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉത്ഘാടനം ജൂൺ 23 വെള്ളിയാഴ്ച നടക്കും. പിടി 341 -ാം നമ്പരായി പ്രവർത്തനം ആരംഭിക്കുന്ന ഈ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3.30ന് പന്തളത്ത് സംസ്ഥാന സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും.

സമ്മേളനം സംസ്ഥാന ആരോഗ്യ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനവും ആദ്യ നിക്ഷേപം സ്വീകരിക്കൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നിർവ്വഹിക്കും. ജില്ലയിലെ ജനപ്രതിനിധികളും സാമു ഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Advertisment