Advertisment

കോട്ടയം സ്വദേശിയായ നേഴ്‌സ് സൗദിയിലെ ഹനാക്കിയയിൽ മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: മദീന പ്രവിശ്യയിൽ പെടുന്ന ഹനാക്കിയ പ്രദേശത്ത് മലയാളി നേഴ്‌സ് മരണപ്പെട്ടു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. പതിനേഴ് വർഷങ്ങളായി ഹനാക്കിയയിലെ ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ജിജി മോൾ ചികിത്സയിലായിരുന്നു.

ഭർത്താവ്: ജിന്റോ ജോർജ്. മകൻ: ജിനോ ജിന്റോ.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുവെന്ന് ഇതിനായി രംഗത്തുള്ള മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ അറിയിച്ചു. മദീനയിൽ നിന്ന് 111 കിലോമീറ്റർ വടക്ക് കിഴക്ക് ദിശയിലാണ് ഹനാക്കിയ.

Advertisment