Advertisment

ബഹ്‌റൈനിൽ കൂടുതൽ ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി വരുന്നു; ലക്ഷ്യം സീ​റോ കാ​ർ​ബ​ൺ എ​മി​ഷ​ൻ

New Update

ബഹ്‌റൈൻ: ബഹ്‌റൈനിൽ പു​തി​യയതായി 20 ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാനൊരുങ്ങി വൈ​ദ്യു​തി മ​ന്ത്രാ​ല​യം. നി​ല​വി​ൽ രാ​ജ്യ​ത്ത് അ​ഞ്ച് ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണുള്ളത്. സാ​റി​ലെ ആ​ട്രി​യം മാ​ളി​ൽ ഒന്നും നാലെ​ണ്ണം ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലു​മാ​ണുള്ളത്. അതേസമയം നി​ല​വി​ൽ 112 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ണ് ബ​ഹ്‌​റൈ​നി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Advertisment

publive-image

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാണ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2060ഓ​ടെ സീ​റോ കാ​ർ​ബ​ൺ എ​മി​ഷ​ൻ എ​ന്ന അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യം കൈ​വ​രിക്കാനും ലക്ഷ്യമുണ്ട്. ഇതിന് മു​ന്നോ​ടി​യാ​യി പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി പി​ൻ​വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇപ്പോൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

അതേസമയം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാനു​ള്ള സം​വി​ധാ​നം ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച ഇ​ല​ക്ട്രി​ക്ക​ൽ കോ​ൺ​ട്രാ​ക്ട​ർ​മാ​രോ മു​ഖേ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ന്ത്രാ​ല​യത്തിന്റെ നി​ർ​ദേ​ശം. കൂടാതെ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള നി​ര​ക്ക് സാ​ധാ​ര​ണ വൈ​ദ്യു​തി​ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​തേ നി​ര​ക്കാണെന്നും മന്ത്രാലയം അറിയിച്ചു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വ് പെ​ട്രോ​ളി​യം ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ കു​റ​വാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം കൂട്ടിച്ചേർത്തു.

Advertisment