Advertisment

നീറ്റ് എക്സാം മെയ് ഏഴിന് റിയാദ്‌ ഇന്റർ നാഷണൽ സ്കൂളിൽ; ഒരുക്കങ്ങൾ പൂർത്തിയായി

author-image
സൌദി ഡെസ്ക്
New Update

publive-image

Advertisment

റിയാദ് : ഈ വർഷത്തെ നീറ്റ്- യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജുവറ്റ്) 2023, മേയ് ഏഴിന് 11 .30 മുതൽ ഉച്ചയ്ക്ക് 2 .50 വരെ സൗദി അറേബ്യയിലെ സെന്ററായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടത്തും. 18 ലക്ഷത്തിൽ പരം കുട്ടികൾ എഴുതുന്ന ഈ പരീക്ഷ ലോകത്തിലെ ഏറ്റവും വലിയ ഓഫ്‌ ലൈൻ പരീക്ഷകളിൽ ഒന്നാണ്. 500 ഓളം വിദ്യാർത്ഥികൾ ഇപ്രാവശ്യം പരീക്ഷ എഴുതുന്നുണ്ട്.

ജിദ്ദ, ദമാം, ജുബൈൽ, അബഹ, കഫ്ജി, മജ്മ, ബുറൈദ, തബുക്ക്‌, തായിഫ്‌ തുടങ്ങി സൗദിയിലെ പ്രധാന പ്രവിശ്യകളിൽ നിന്നുള്ള വിദ്യാർത്ഥികളെല്ലാം തുടർ ദിവസങ്ങളിലായി റിയാദിൽ എത്തും. പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായി നീറ്റ് സിറ്റി കോർഡിനേറ്റർ സെന്റർ സൂപ്രണ്ടും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മീര റഹ്മാൻ അറിയിച്ചു. പരീക്ഷാ ഹാളുകളിൽ സിസിടിവി ക്യാമറ അടക്കമുള്ളവ തയ്യാറാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ നീറ്റ്‌ പരീക്ഷയുടെ ഒബ്സർവർ ഇന്ത്യൻ സ്കൂളുകളുടെ ഒബ്സർവറുമായ ഐ എഫ്‌ എസ്‌ ഉദ്യോഗസ്തൻ ശ്രീ മുഹമ്മ്ദ്‌ ഷബീർ ആണ്. പൂർണ്ണമായും എംബെസ്സിയുടെ മേൽ നോട്ടത്തിലാണു പരീക്ഷ നടക്കുന്നത്‌. കഴിഞ്ഞ വർഷവും റിയാദ്‌ ഇൻഡ്യൻ സ്കൂൾ നീറ്റ്‌ പരീക്ഷാ കേന്ദ്രമായിരുന്നു. വിദ്യാർഥികൾ പരീക്ഷയുടെ വ്യവസ്ഥകൾ മനസ്സിലാക്കി തയ്യാറെടുപ്പുകൾ നടത്തണം.

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്കുനൽകുന്ന അതേ പ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കും നൽകേണ്ടതുണ്ട്. അതിന് ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കി കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിന് മൂന്നു മണിക്കൂർമുമ്പെങ്കിലും വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രത്തിലെത്തുക.

പരീക്ഷാകേന്ദ്രം രാവിലെ 8 .30 നു തുറക്കും. പരീക്ഷ 11 .30 ആരംഭിക്കുന്നതെങ്കിലും 11 -നുശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാസമയമായ മൂന്നുമണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ കഴിയൂ. അതിനാൽ പരീക്ഷാസമയം പൂർണമായും ഫലപ്രദമായും ഉപയോഗിക്കുക. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താൻ അനുവാദമുള്ളൂ. ഇൻഫർമേഷൻ ബുള്ളറ്റിൽ നൽകിയ ഡ്രസ്സ് കോഡ് നിർബന്ധമായും പാലിക്കണം.

കൈവശംവെക്കാൻ പാടുള്ള സാധനങ്ങൾ പാടില്ലാത്ത സാധനങ്ങൾ എന്നിവ സംബന്ധിച്ചും മറ്റുവ്യവസ്ഥകൾ എന്തെങ്കിലും അഡ്മിറ്റ് കാർഡിലോ ഇൻഫർ മേഷൻ ബുള്ളറ്റിലോ ഉണ്ടെങ്കിൽ അതും നിർബന്ധമായും പാലിക്കണം. തിരിച്ചറിയൽ കാർഡ്‌ നിർബന്ധമായിരിക്കും. തിരിച്ചറിയൽ കാർഡിനെ കുറിച്ചുള്ള വിവരങ്ങൾ ഇൻഫോർ മേഷൻ ബുള്ളറ്റിനിൽ പറഞ്ഞ പ്രകാരം പാലിക്കപ്പെടുന്നതാണ്.  ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ഓരോ വിഷയത്തിലും രണ്ടുഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 180 ചോദ്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി മാർക്ക് 720 മാർക്കാണ്.

Advertisment