Advertisment

'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' : സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ കാമ്പയിൻ സപ്തംബർ ഒന്ന് മുതൽ നവംബർ 30 വരെ; ഉദ്‌ഘാടനം സെപ്തംബർ മൂന്നിന്

New Update

publive-image

Advertisment

ജിദ്ദ: ഉത്തമ കുടുംബങ്ങളാണ് സുരക്ഷിത സമൂഹത്തിന്റെ അടിസ്ഥാനം എന്ന സന്ദേശം വീടകങ്ങളിൽ എത്തിക്കുകയും മൂല്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്ന ഉദ്യേശത്തോടെ സൗദിയിൽ ത്രെമാസ കാമ്പയിൻ. സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതിയുടെ കീഴിൽ ആസൂത്രണം ചെയ്തിട്ടുള്ള കാമ്പയിൻ സപ്തംബർ ഒന്ന് മുതൽ നവംബർ 30 വരെ നീണ്ടു നിൽക്കും. "ഉത്തമ കുടുംബം; സുരക്ഷിത സമൂഹം" എന്ന പ്രമേയത്തിലുള്ള കാമ്പയിൻ ഉദ്ഘാടനം സെപ്തംബർ 3 വെള്ളിയാഴ്ച അരങ്ങേറുമെന്നും സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ശാന്തിയും സമാധാനവുമുള്ള കുടുംബാന്തരീക്ഷമാണ് സുരക്ഷിതമായ സമൂഹ നിർമ്മിതിക്കുള്ള പോംവഴിയെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും അക്കാര്യത്തിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനും വേണ്ടിയാണ് കാമ്പയിൻ എന്ന് സംഘാടകർ വിശദീകരിച്ചു.

സൗദി ദേശീയ തലത്തിൽ ആചരിക്കുന്ന കാമ്പയിനോടനുബന്ധിച്ച് യൂത്ത് മീറ്റ്, വനിതാ സംഗമം, ഫാമിലി മീറ്റ്, പ്രീ മെരിറ്റൽ കൗൺസിലിംഗ്, സോഷ്യൽ മീഡിയാ അവൈർനസ് പ്രോഗ്രാം, കരിയർ ഗൈഡൻസ് , ബഹുജന സംഗമം, ടീൻസ് മീറ്റ്, പ്രവർത്തക സംഗമം, സർഗോത്സവം, ഖുർആൻ സമ്മേളനം (വെളിച്ചം) മത സൗഹാർദ്ദ സംഗമം, പാരന്റ്സ് മീറ്റ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

കാമ്പയിൻ പ്രവർത്തനങ്ങൾക്കായി ഫാറൂഖ് സ്വലാഹി (ജുബൈൽ) ചെയർമാനും ഹസ്‌ക്കർ ഒതായി (ബുറൈദ) ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി സലാഹ് കാരാടൻ (ജിദ്ദ - പബ്ലിക് റിലേഷൻ) , ഷാജഹാൻ ചളവറ (പ്രോഗ്രാം), ജരീർ വേങ്ങര (പബ്ലിസിറ്റി), സിറാജ് റിയാദ് എന്നിവരെ തിരഞ്ഞെടുത്തു.

സബ് കമ്മിറ്റി അംഗങ്ങളായി നസ്‌റുള്ള ദമ്മാം, സയ്യിദ് സുല്ലമി തുറൈഫ്, ഷഫീഖ് റിയാദ് , നൗഷാദ് ദമ്മാം, ഷകീൽ ബാബു ജിദ്ദ, മുജീബ് തയ്യിൽ ദമ്മാം,സലിം കടലുണ്ടി, ഷുക്കൂർ മൂസ ജുബൈൽ, ജബ്ബാർ പാലത്തിങ്ങൽ, ഉബൈദ് കക്കോവ് ഖോബാർ, സുൽഫീക്കർ ഒറ്റപ്പാലം ബുറൈദ, സലിം അൽ ഹസ്സ, യൂസുഫ് മക്ക, വഹീദുദ്ധീൻ ദമ്മാം, അബ്ദുൽ ഗനി ജിദ്ദ, ഷാജഹാൻ പുല്ലിപ്പറമ്പ് എന്നിവരെയും തിരഞ്ഞെടുത്തു.

saudi news
Advertisment