Advertisment

സാമൂഹ്യ പ്രവർത്തകനും ജിദ്ദ കെഎംസിസി മഞ്ചേരി മണ്ഡലം ഉപാധ്യക്ഷനുമായ മൻസൂർ മഞ്ചേരി പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു; കെഎംസിസി യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ മൻസൂർ മാഞ്ചേരി സ്വദേശത്തേക്ക് മടങ്ങുന്നു. ജിദ്ദ കെഎംസിസി മഞ്ചേരി മണ്ഡലം ഉപാധ്യക്ഷനാണ് മൻസൂർ മാഞ്ചേരി. ജിദ്ദയിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മൻസൂറിന് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

മൻസൂർ സാഹിബിന്റെ പ്രവർത്തനം കെ എം സി സിക്ക് എന്നും ഒരു മുതൽകൂട്ടായിരുന്നുവെന്ന് യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭിപ്രായപ്പെട്ടു. മുഹമ്മദ് കുട്ടി വള്ളുവങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂസ പാണ്ടിക്കാട്, മാനു പട്ടിക്കാട്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അബൂബക്കർ അരിമ്പ്ര മൻസൂറിന് ഉപഹാരം സമ്മാനിച്ചു. കെ എം സി സി പ്രവർത്തകരുടെയും നേതാക്കളുടെയും സ്നേഹവും പിന്തുണയും ജീവിതത്തിൽ എന്നും നല്ല ഓർമ്മകൾ മാത്രമാണ് നല്കിയിട്ടുള്ളതെന്ന് നന്ദി പ്രഭാഷണത്തിൽ മൻസൂർ മഞ്ചേരി പറഞ്ഞു. ജനറൽ സെക്രട്ടറി സുഹൈൽ ടിപി സ്വാഗതവും നാസർ എപ്പിക്കാട് നന്ദിയും പറഞ്ഞു.

saudi news
Advertisment