Advertisment

സഹജീവികളോടുള്ള കാരുണ്യം കൈമുതലാക്കി പ്രവർത്തിക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

അനാക്കിഷ് ബ്രാഞ്ച് ഭാരവാഹികൾ

ജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനും സഹജീവികളോടുള്ള കരുണ കൈമുതലാക്കാനും ആഹ്വാനം ചെയ്തു കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം ബനീമാലിക് ബ്ലോക്കിന് കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങൾ സമാപിച്ചു.

അനാക്കിഷ്, നഖീൽ, സാമിർ, ഉമ്മുൽ ഖുറാ എന്നീ ബ്രാഞ്ച് കമ്മിറ്റികൾക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2021-24 വർഷത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

publive-image

അൽനഖീൽ ബ്രാഞ്ച് ഭാരവാഹികൾ

അനാക്കിഷ് ബ്രാഞ്ച് ഭാരവാഹികൾ : അഷ്‌റഫ് പട്ടിക്കാട് (പ്രസിഡണ്ട്), ഷാജഹാൻ കരുവാരക്കുണ്ട് (സെക്രട്ടറി),മുഹമ്മദ് പൂക്കോട്ടൂർ (വൈസ് പ്രസിഡണ്ട്), സത്താർ മണലായ, നിസാർ അലി അഞ്ചച്ചവിടി (ജോയിന്റ് സെക്രട്ടറിമാർ).

അൽനഖീൽ ബ്രാഞ്ച് ഭാരവാഹികൾ : റാസി കൊല്ലം (പ്രസിഡണ്ട്), നിസാർ കൊളത്തൂർ (സെക്രട്ടറി), ഷാജി ഇടുക്കി (വൈസ് പ്രസിഡണ്ട്), നഷീദ് പട്ടാണി, ഷാജഹാൻ ചെട്ടിപ്പടി (ജോയിന്റ് സെക്രട്ടറിമാർ).

publive-image

ഉമ്മുൽഖുറാ ബ്രാഞ്ച് ഭാരവാഹികൾ

അൽസാമിർ ബ്രാഞ്ച് ഭാരവാഹികൾ : റംഷീദ് തിരൂർക്കാട് (പ്രസിഡണ്ട്), മുഹമ്മദലി പാങ്ങ്(സെക്രട്ടറി), ബാദുഷ പൊന്നാനി (വൈസ് പ്രസിഡണ്ട്), ഹനീഫ നെല്ലിക്കുത്ത്, സമീർ ചോക്കാട് (ജോയിന്റ് സെക്രട്ടറിമാർ).

ഉമ്മുൽഖുറാ ബ്രാഞ്ച് ഭാരവാഹികൾ: ഷറഫുദ്ദീൻ മങ്കട (പ്രസിഡണ്ട്), കബീർ തൃപ്പനച്ചി (സെക്രട്ടറി), ഷമീർ കൊളത്തൂർ( വൈസ് പ്രസിഡണ്ട്), സലീം മൊറയൂർ, സഹീറുദ്ദീൻ മേൽമുറി (ജോയിന്റ് സെക്രട്ടറിമാർ.

റാസി കൊല്ലം, യൂനുസ് തുവ്വൂർ, ഷമീർ തിരുവനന്തപുരം, റംഷീദ് തിരൂർക്കാട്, ഷാജഹാൻ കരുവാരക്കുണ്ട് എന്നിവർ വിവിധ ബ്രാഞ്ചുകളിലെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി പുതിയ ഭാരവാഹികൾക്ക് ആശംസകളർപ്പിച്ചു.

saudi news
Advertisment