Advertisment

കേരളം ഭരിക്കുന്നത് ഹിന്ദുത്വ ഇടതു മുന്നണിയോ? - ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി

New Update

publive-image

Advertisment

ജിദ്ദ: കേരളം ഭരിക്കുന്ന രണ്ടാം പിണറായി സർക്കാർ നടപ്പിലാക്കുന്ന നയങ്ങളും പരിപാടികളും ഹിന്ദുത്വ ഫാഷിസ്റ്റു അജണ്ട നടപ്പിലാക്കാനാണ് എന്നത് കേവലം സംശയമല്ലെന്ന് വെളിവാക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് ടു തുല്യത പരീക്ഷയിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അവഹേളിക്കുന്ന വിധം ചോദ്യമുൾപ്പെടുത്തിയതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷകരായി ഗീർവാണം മുഴക്കി അവരുടെ വോട്ടു വാങ്ങി അധികാരം നേടുകയും അവർക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്ന നടപടികൾ ഇടതു സർക്കാർ തുടരുന്ന സവർണ്ണ പ്രീണനത്തിന്റെ ഭാഗമാണ്.

ന്യൂനപക്ഷങ്ങൾ രാജ്യത്തിൻറെ അഖണ്ഡതക്ക് ഭീഷണിയാണെന്ന് വരുത്തിത്തീർക്കുന്ന ഇടതു നയം സംഘ പരിവാർ അജണ്ടയുടെ ഭാഗമാണെന്നും യോഗം ആരോപിച്ചു. കേരളത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമൊഴുക്കിയ ഫാഷിസ്റ്റ് ശക്തികളുടെ പേരിലുള്ള കേസുകളും, കള്ളനോട്ടു കേസുകളും അട്ടിമറിച്ചു സംഘപരിവാർ നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ പിണറായി സർക്കാർ വിദ്യാഭ്യാസവകുപ്പിലും ന്യൂനപക്ഷ വിരുദ്ധത നടപ്പാക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ വൈകാരിക പ്രസ്താവനകളിലൂടെ മുതലെടുപ്പ് നടത്തുന്ന സി.പി.എം തന്ത്രം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്ന് യോഗം ആഹ്വാനം ചെയ്തു.

രാജ്യത്ത് ഹിന്ദുത്വ ഭരണകൂടം നടപ്പാക്കാനൊരുങ്ങിയ പൗരത്വ നിഷേധത്തിനെതിരെ സംസ്ഥാനത്ത് സമാധാനപരമായി സംഘടിപ്പിച്ച സമരക്കാരെ പ്രതികളാക്കി ചാർജ് ചെയ്ത നൂറുക്കണക്കിന് കേസുകൾ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പ്രസംഗിച്ചു നടന്ന പിണറായി അടക്കമുള്ളവർ ഭരണത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും വാക്കുപാലിക്കാതെയിരിക്കുന്നത് കടുത്ത വഞ്ചനയാണ്.

സംസ്ഥാനത്ത് സംഘപരിവാര ഭീകരർ പ്രതികളാകുന്ന രാജ്യദ്രോഹ കുറ്റങ്ങളുൾപ്പടെയുള്ള കേസുകളിൽ സർക്കാരും പോലീസും കൈക്കൊള്ളുന്ന മൃദുല സമീപനങ്ങളും വിവേചനവും സമൂഹം തിരിച്ചയേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, റാസി കൊല്ലം, സമീർ പൂനൂർ, ശരീഫ് മക്ക, ഷാഹുൽ ഹമീദ്, ജംഷീദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂർ, അഹ്‌മദ്‌ ആനക്കയം തുടങ്ങിയവർ സംബന്ധിച്ചു.

saudi news
Advertisment