Advertisment

മദീനയിൽ റോഡപകടം: 4 പേർ തൽക്ഷണം മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: മദീനയിൽ ചൊവാഴ്ച ഉണ്ടായ റോഡപകടത്തിൽ 4 പേർ തൽക്ഷണം മരിക്കുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മദീനയിലെ റെഡ് ക്രസന്റ്റ് ഔദ്യോഗിക വാക്താവ് വെളിപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം. അലിയ്യ് ബിൻ അബീത്വാലിബ് റോഡും കിംഗ് അബ്ദുല്ലാഹ് റോഡും സന്ധിക്കുന്ന ജങ്ഷനിലെ (രണ്ടാം റിംഗ്) ട്രാഫിക് സിഗ്നലിന് സമീപം ആണ് അപകടം ഉണ്ടായത്.

സിഗ്നലിൽ കാത്ത് നിൽക്കുന്ന വാഹനങ്ങളിൽ ഒരു ട്രക്ക് ചെന്നിടിക്കുകയായിരുന്നു. സംഭവം ഉണ്ടായ ഉടൻ സ്ഥലത്ത് കുതിച്ചെത്തിയ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, വർക്കർമാർ പരിക്കേറ്റവരെ ആശുപത്രികളിലും മൃതദേഹങ്ങൽ മോർച്ചറികളിലും എത്തിച്ചു. ആറ് ടീം ആംബുലൻസുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.

saudi news
Advertisment