Advertisment

"നോട്ടെക് എക്സ്പോ 2022" ശാസ്ത്ര - സാങ്കേതിക - വൈക്ജ്ഞാനിക പ്രദര്‍ശനം വിസ്മയം തീർത്തു; ജിദ്ദ സിറ്റി ഒന്നും ജിദ്ദ നോർത്ത് രണ്ടും മക്ക മൂന്നും സ്ഥാനങ്ങളിൽ

New Update

publive-image

Advertisment

യാമ്പു (സൗദി അറേബ്യ): ആർ എസ് സി (രിസാല സ്റ്റഡി സര്‍ക്കിള്‍) വിസ്‌ഡം വിഭാഗം നോട്ടെക് (KnowTech) എന്ന നാമധേയത്തിൽ സംഘടിപ്പിച്ച വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം യാമ്പുവിൽ സംഘടിപ്പിച്ചു.

വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി പ്രൊഫെഷനലുകളെ പങ്കെടുപ്പിച്ച നടത്തിയ പ്രദർശനവും പരിപാടികളും നവതലമുറക്ക് ദിശാബോധവും വൈക്ജ്ഞാനികാവേശവും ജനിപ്പിച്ചു. സൗദി വെസ്റ്റ് നോട്ടെക് പ്രദർശനത്തിന്റെ സമാപനമായിരുന്നു യാമ്പൂവിൽ.

അൽ മനാർ ഇന്റർനാഷണൽ സ്കൂളിൽ നടന്ന നോട്ടക്ക് ഐ സി എഫ് യാമ്പു സെൻട്രൽ അഡ്മിൻ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് രണ്ടു മണിക്ക് സാദിഖ് ചാലിയറിന്റെ നേത്രത്വത്തിൽ നടന്ന സംഗമത്തിൽ സൗദി വെസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടക്ക് അവാർഡ് വിതരണം നടന്നു.

ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്‌നോളജി, പ്രൊഫഷനല്‍ രംഗത്തെ സാധ്യതകളുംപ്രദര്‍ശിപ്പിക്കുന്ന മത്സരങ്ങള്‍, ആസ്വാദനങ്ങള്‍ എന്നിവ അരങ്ങേറി.

കരിയര്‍ എക്സ്പോ, വിവിധ പവലിയനുകൾ, ജോബ് ഫെയർ, മെഡിക്കൽ ചെക്കിങ്ങ് എന്നിവയും എക്സ്പോയുടെ ഭാഗമായി ഉണ്ടായിരുന്നു. ജൂനിയർ ,സെക്കണ്ടറി സീനിയർ ,ജനറൽ എന്നി വിഭാഗങ്ങളിലായി ദി ബ്രൈന്‍, സയൻസ് ക്വിസ്, ടെക്നിക്കൽ ക്വിസ്, ഈ പോസ്റ്റർ, കരിയര്‍ ഗൈഡന്‍സ് , സ്‌പോട്ട് ക്രാഫ്റ്റിംഗ്, , സെമിനാ, ലെജന്തരി, വ്ലോഗ്, കരിയർ പോയിന്റ്, ഷീക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും നോട്ടക്കിൽ അരങ്ങേറി.

വൈകിട്ട് എട്ടു മണിക്ക് നടന്ന സമാപനസെഷൻ വെസ്റ്റ് നാഷനൽ ചെയർമാൻ ആഷിക് സഖാഫിയുടെ അദ്യക്ഷതയിൽ എസ് എസ് എഫ് ഇന്ത്യ ഫിനാൻസ് സെക്രട്ടറിയും മർകസ് ത്വയ്‌ബ ഗാർഡൻ ഡയരക്ടറുമായ സുഹൈറുദ്ധീൻ നൂറാനി ഉൽഘാടനം ചെയ്തു.

സുജീർ പുത്തൻപള്ളി വിജയികളെ പ്രഖ്യാപിച്ചു. ടീം ജിദ്ധ സിറ്റി ഒന്നാം സ്ഥാനവും ജിദ്ധ നോർത്ത് രണ്ടും മക്ക മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുംവിതരണം നടന്നു.

publive-image

അനീസ് യു ബിവണ്ടിവാല (ബോംബെ )മുഖ്യ അതിഥി ആയിരുന്നു. ആഷിക് സഖാഫി പൊന്മള അധ്യക്ഷത വഹിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും റാഷിദ്‌ മാട്ടൂൽ നന്ദിയും പറഞ്ഞു.

സമീർ മാസ്റ്റർ,ഗഫൂർ ചെറുകുന്ന് , സൽമാൻ വെങ്ങളം, ത്വൽഹത്ത് കൊളത്തറ, ശങ്കർ ഇളങ്കൂർ (ഓ ഐ സി സി), ഷാജി കാപ്പിൽ (അൽ മനാർ സ്കൂൾ), നാസർ മാനു (കെ എം സി സി), മുഹമ്മദ്‌ സഖാഫി (ഐ സി എഫ്), അനീസുദ്ധീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഗഫൂർ വഴക്കാട് (മർകസ്), അഷ്‌കർ വണ്ടൂർ, സിദ്ധീഖുൽ അക്ബർ, യാസർ അറഫാത്, ഖലീൽ കൊളപ്പുറം, ഫൈസൽ വഴക്കാട്, നൗഫൽ എറണാകുളം, ബഷീർ തൃപയാർ, മൻസൂർ ചുണ്ടമ്പറ്റ, ശിഹാബ് കുറുകത്താണി, റാഷിദ്‌ മാട്ടൂൽ തുടങ്ങിയവർ സംബന്ധിച്ചു.

കൺവീനർ അബ്ദുറഹ്മാൻ മയ്യിൽ സ്വാഗതവും ശരീഫ് കൊടുവള്ളി നന്ദിയും പറഞ്ഞു

Advertisment