Advertisment

പത്തനംതിട്ട ജില്ലാ സംഗമം ബാലജന സഖ്യം ഭാരവാഹികൾ

New Update

publive-image

ജിദ്ദ: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ജിദ്ദയിലെ പ്രവാസികളുടെ പൊതുവേദിയായ പി ജെ എസ് (പത്തനംതിട്ട ജില്ലാ സംഗമം) ബാലജന വിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശേത്വ ഷിജു (പ്രസിഡന്റ്‌), സ്നേഹ ജോസഫ് (വൈസ് പ്രസിഡന്റ്‌), ആൻഡ്രിയ ലിസ ഷിബു (ജനറൽ സെക്രട്ടറി), ജെഫ്രിൻ ജോജി (ജോയിന്റ് സെക്രട്ടറി) ഡാൻ മാത്യു മനോജ്‌ (ഖജാൻജി), ആരോൺ എബി (കൾച്ചറൽ സെക്രട്ടറി) എന്നിവർ അടങ്ങുന്നതാണ് പുതിയ പി ജെ എസ് ബാലനേതൃത്വം.

പി.ജെ എസ് ഭാരവാഹികളായ അലി തേക്കുതോട്, ജോസഫ് വർഗീസ് വടശേശരിക്കര, സന്തോഷ്‌ കടമ്മിനിട്ട, ജോർജ്ജ് വർഗീസ് പന്തളം, മനുപ്രസാദ് ആറന്മുള, എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജിദ്ദയിലുള്ള പത്തനംതിട്ട ജില്ലക്കാരായ എല്ലാ കുട്ടികൾക്കും ഈ സംഗമത്തിൽ അംഗമാകാം കൂടുതൽ വിവരങ്ങൾക്ക്‌ ബാലജന വിഭാഗം കൺവീനർ സാബുമോൻ പന്തളത്തെ ഈ 0567719293 നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment