Advertisment

നാളെ (മാർച്ച് 28) പഞ്ചഗ്രഹച്ചങ്ങല; സൗരയൂഥത്തിലെ അഞ്ച് ഗ്രഹങ്ങൾ നേർവരിയിൽ; ഭൂമിയിൽ നിന്ന് ദർശിക്കുകയും ചെയ്യാം

New Update

publive-image

Advertisment

ജിദ്ദ: വിസ്മയ കാഴ്ചയായി ചൊവാഴ്ച്ച സന്ധ്യയ്ക്ക് ശേഷം ആവേശകരമായ ഒരപൂർവ ജ്യോതിശാസ്ത്ര സംഭവത്തിന് ഭൂമി സാക്ഷ്യം വഹിക്കും. സൗരയൂഥത്തിലെ അഞ്ച് ഗ്രഹങ്ങൾ ആകാശത്തിന്റെ ഒരു ചെറിയ ഭാഗത്ത് അണിനിരക്കുന്നു. വ്യാഴം, ബുധൻ, യുറാനസ്, ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളാണ് സൂര്യാസ്തമയത്തിന് ശേഷം അടുത്തടുത്തായി അണിചേരുക.

ആകാശത്ത് 50 ഡിഗ്രി കോണിൽ സംഭവിക്കുന്ന ഈ പഞ്ചഗ്രഹച്ചങ്ങല ഭൂമിയിൽ നിന്ന് ദൃശ്യമാവുകയും ചെയ്യുമെന്നതാണ് ഏറ്റവും ആവേശകരം. ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ ചക്രവാളത്തിന് ഏറെ അടുത്തായി ദൃശ്യമാകുന്നതിനാൽ കൂടുതൽ തിളക്കത്തോടെ കാണാനാകും. അതേസമയം, ശുക്രൻ ഉയരവാനത്തിലായിരിക്കും തിളങ്ങുക.

ഇത്തരം ജ്യോതിശാസ്ത്ര പ്രതിഭാസം ഒരപൂർവ ജ്യോതിശാസ്ത്ര സംഭവമാണ്. 2016 ലാണ് ഇത്തരം ഗ്രഹവിന്യാസം ഒടുവിലായി സംഭവിച്ചത്. വീണ്ടും സംഭവിക്കുക 2026 ലുമായിരിക്കുമെന്നാണ് ജ്യോതിശാസ്ത്ര വിവരണം. അതേസമയം, ചൊവ്വ, ശുക്രൻ, യുറാനസ്, ബുധൻ എന്നീ ഗ്രഹങ്ങൾ അടുത്ത ഏപ്രിൽ 24ന് ഒരുമിച്ചുവരുമെന്ന് "സ്കൈ ആൻഡ് ടെലിസ്കോപ്പ്" ഇന്റർനെറ്റ് സൈറ്റ് പറയുന്നു.

Advertisment