Advertisment

എല്ലാവർക്കും ക്ഷണവുമായി മക്കയിൽ കെഎംസിസി മെഗാ ഇഫ്‌താർ വെള്ളിയാഴ്ച്ച

New Update

publive-image

മക്ക: വർഷംതോറും കെഎംസിസി സെൻട്രൽ കമ്മിറ്റി മക്കയിൽ സംഘടിപ്പിക്കാറുള്ള മെഗാ ഇഫ്‌താർ പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇഫ്‌താർ വിരുന്നാനാണെന്ന് സംഘാടകർ അവകാശപ്പെട്ടു. ക്ഷണിതാക്കളും അതിലൂടെ പോകുന്നവരും അവിടെയെത്തുന്നവരുമായ ആയിരങ്ങൾ അണിനിരന്ന് പങ്കെടുക്കുന്ന നോമ്പുതുറ മറുനാട്ടിൽ മലയാളികൾ സംഘടിപ്പിക്കുന്ന ഏതൊരു വിരുന്നിനെക്കാളും സമൃദ്ധിയും കൗതുകവും പകരുന്നതാണ്.

ഇത്തവണത്തെ മക്കയിലെ കെഎംസിസി മെഗാ ഇഫ്‌താർ സംഗമം വെള്ളിയാഴ്ച കാക്കിയ ഏരിയയിലെ ഖസ്റുദ്ധീറ ഓപൺ മൈതാനിയിൽ നടക്കും. ഒട്ടേറെ സ്വദ്ദേശി പ്രമുഖർ അടക്കം പങ്കെടുക്കുന്ന മെഗാ ഇഫ്‌ത്താർ രുചിക്കാൻ വ്രതമനുഷ്ഠിക്കുന്ന എല്ലാവരെയും ക്ഷണിക്കുന്നതായി കെഎംസിസി അറിയിച്ചു.

Advertisment