Advertisment

ജിദ്ദ ഖാസിയാരകം വെൽഫെയർ കമ്മറ്റി ഇഫ്‌താർ - ജനറൽ ബോഡി സംഗമം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കൊണ്ടോട്ടി ഖാസിയാകം വെൽഫെയർ കമ്മിറ്റി ജനറൽ ബോഡി യോഗം കബീർ കൊണ്ടോട്ടി ഉൽഘാടനം ചെയ്യുന്നു

ജിദ്ദ: കൊണ്ടോട്ടി പഴയങ്ങാടി ഖാസിയാരകം നിവാസികളുടെ കൂട്ടായ്മയായ ജിദ്ദ ഖാസിയാരകം വെൽഫെയർ കമ്മറ്റി (ജെ കെ സി) സംഘടിപ്പിച്ച ഇഫ്‌താർ സംഗമവും ജനറൽ ബോഡി യോഗവും ജിദ്ദയിലെ പ്രാദേശിക കൂട്ടായ്‌മകളുടെ കോഡിനേഷൻ കമ്മിറ്റിയായ 'ഒരുമ' യുടെ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ഉദ്‌ഘാടനം ചെയ്തു.

ഉംറ നിർവഹിക്കാൻ എത്തിയ ചേനങ്ങാടൻ മൂസ്സാ ഹാജിക്ക് പരിപാടിയിൽ സ്വീകരണം നൽകി. ഇഫ്താറിനോട് അനുബന്ധിച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുഞ്ഞു കടവണ്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രസിഡന്റ് ഷഫീഖ് എരഞ്ഞോളി അധ്യക്ഷത വഹിച്ചു. സലിം മധുവായി, എ ടി ബാവ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. റഫീഖ് മാങ്കായി, ബാവ കോണ്ടസ്സൻ, അലി വൈത്തലപറമ്പൻ, ഫൈസൽ റെയ്മണ്ട്, നവാസ് ഇംപെക്സ്, ഇദായത്ത് ചേനപുറത്ത്, ഇണ്ണി കലങ്ങോടൻ, മുസ്തഫ അമ്പലപ്പള്ളി, ഗഫൂർ ചുണ്ടക്കാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റഹീസ് ചേനങ്ങാടൻ സ്വാഗതവും അഷ്‌റഫ് കൊട്ടേലെസ് നന്ദിയും പറഞ്ഞു. മുഹമ്മദ് ജിഹാൻ കൊടവണ്ടി നിർവഹിച്ച ഖുർആൻ പാരായണത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. ജിദ്ദയിലുള്ള മുഴുവൻ ഖാസിയാരകം മഹല്ല് നിവാസികളും കുടുംബ സമേതം ഇഫ്‌താറിൽ പങ്കെടുത്തു.

Advertisment