Advertisment

കേളിയുടെ ഇഎംഎസ് - ഏകെജി അനുസ്മരണം ദവാദമി, അൽഖർജ്, സനയ്യ അർബയീൻ, ഉമ്മൽ ഹമാം ഏരിയകളിലും

New Update

റിയാദ്: ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവന നൽകിയ ഇ എം എസിന്റെയും എകെജിയുടെയും ചരമദിനം കേളിയുടെ വിവിധ ഏരിയ രക്ഷാധികാരി കമ്മിറ്റികൾ സമുചിതമായി ആചരിച്ചു. കേളിയുടെ മറ്റുള്ള എരിയകളിലേത് പോലെ ദവാദ്മി, അൽഖർജ്, സനയ്യ അർബയീൻ, ഉമ്മൽ ഹമാം എന്നീ ഏരിയകളിലും അനുസ്മരണ പരിപാടി നടന്നു.

Advertisment

ദാവാദ്മിയിൽ നടന്ന അനുസ്മരണത്തിൽ യൂണിറ്റ് എക്സിക്യുട്ടീവ് അംഗം സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ദവാദ്മി രക്ഷാധികാരി കമ്മറ്റി ആക്ടിങ് സെക്രട്ടറി അബ്ദുൽ സലാം അധ്യക്ഷതയും രക്ഷാധികാരി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ഉമ്മർ സ്വാഗതവും പറഞ്ഞു.

എക്സിക്യുട്ടീവ് അംഗം ഗിരീഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി അംഗങ്ങളായ ബിനു, രക്ഷാധികാരി സമിതി അംഗം രാജേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ ചടങ്ങിന് യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി നന്ദി പറഞ്ഞു.

publive-image

അൽഖർജിൽ നടന്ന അനുസ്മരണത്തിൽ ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യൻ ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സെക്രട്ടറി പ്രദീപ്‌ കൊട്ടാരത്തിൽ അധ്യക്ഷതയും അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും പറഞ്ഞു.

ജയകുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഭരണിക്കാവ് ലോക്കൽ കമ്മിറ്റി അംഗം നാദിർഷ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഗോപാലൻ കെ, സജീന്ദ്രബാബു, ബൈജു കെ എം, രമേഷ് എൻ ജെ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഏരിയ പ്രസിഡണ്ട്‌ ഷെബി അബ്ദുൾ സലാം നന്ദി പറഞ്ഞു.

publive-image

സനയ്യ അറബയീൻ ഏരിയയിൽ നടന്ന അനുസ്മരണത്തിൽ രക്ഷാധികാരി സമിതി കൺവീനർ സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം എം കെ സുരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും സുനീർ ബാബു അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.

മലാസ് ഏരിയ പ്രസിഡന്റ്‌ നൗഫൽ പൂവകുർശ്ശി മുഖ്യ പ്രഭാഷണം നടത്തി. കേളി വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ആനമങ്ങാട്, കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ വിജയകുമാർ എസ്, അബ്ദുൽ നാസ്സർ, ജോർജ്, ഏരിയ വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി, ഏരിയ കമ്മിറ്റി അംഗം മെഹറൂഫ് എന്നിവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിന് ഏരിയ പ്രസിഡന്റ്‌ അജിത് കുമാർ നന്ദി പറഞ്ഞു.

publive-image

ഉമ്മുൽ ഹമാം ഏരിയയിൽ നടന്ന അനുസ്മരണ ചടങ്ങിൽ രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ചന്ദ്രചൂഡൻ അധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറിയേറ്റ് അംഗം ജയരാജ് ആമുഖ പ്രഭാഷണവും, ഏരിയ സെക്രട്ടറി നൗഫൽ സിദ്ധിഖ് സ്വാഗതവും പറഞ്ഞു.

ചില്ല കോഡിനേറ്ററും റൗദ ഏരിയ രക്ഷാധികാരി അംഗവുമായ സുരേഷ് ലാൽ മുഖ്യ അനുസ്മരണ പ്രഭാഷണവും ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സുരേഷ് അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. ചടങ്ങിന് ഏരിയ ജോയിന്റ് ട്രഷറർ മൻസൂർ നന്ദി പറഞ്ഞു.

publive-image

Advertisment