Advertisment

പ്രവാസികൾക്ക് വേണ്ടിയുള്ള ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ "തർതീൽ ഖുർആൻ ഫിയസ്റ്റ 23" മെയ് അഞ്ചിന് അസീറിൽ; സ്വാഗത സംഘം രൂപവൽക്കരിച്ചു

New Update

publive-image

Advertisment

അസീർ (സൗദി അറേബ്യ): പരിശുദ്ദ റമളാനിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്ന "തർതീൽ-23' സൗദി വെസ്റ്റ് നാഷനൽ സ്വാഗതസംഘ രൂപീകൃതമായി.

മെയ് അഞ്ചിന് അസീറിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ തല തർതീൽ 916 യൂനിറ്റ് കേന്ദ്രങ്ങളിൽ സമാരംഭം നടക്കുന്ന തർതീലിൽ, സെക്ടർ സോൺ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് മത്സരിക്കുന്നത്. മക്ക, മദീന, യാമ്പു, ജിദ്ദ സിറ്റി, തായിഫ്, ജിദ്ദ നോർത്ത്, അസീർ, ജിസാൻ, അൽ ബഹ, തബൂക്ക് തുടങ്ങിയ സോണുകളിൽ നിന്നുള്ള മത്സരികളാണ് നാഷൽ തർതീലിൽ മാറ്റുരക്കുക.

പ്രവാസി വിദ്യാർഥി യുവ സമൂഹത്തിന് ഖുർആൻ പഠനത്തെയും പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും അവരുടെ മികവ് തെളിയിക്കുന്നവർക്കുള്ള അംഗീകാരവും മാനവ സമൂഹത്തിൽ ഒരുമയുടെ അധ്യാപനങ്ങൾ പകർന്നു നൽകാനുമാണ് തർതീൽ സംഘടിപ്പിക്കുന്നത്.

പാരായണം മുതൽ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളർത്തിക്കൊണ്ടുവരുകയുമാണ് തർതീൽ ലക്ഷ്യം വെക്കുന്നത്. മൂല്യ ശോഷണം സംഭവിക്കുന്ന സാമൂഹിക ക്രമങ്ങൾ ഖുർആൻ സെമിനാറിൽ ചർച്ചയാകും. ചരിത്ര ശേഷിപ്പിന്റെ അന്വേഷണവും ഓർമപ്പെടുത്തലും പുതുതലമുറക്ക് പകർന്നു നൽകലാണ് ഖുർആൻ എക്‌സ്‌പോ കൊണ്ട് ലക്ഷ്യമാക്കുന്നത്.

"തർതീലി'ന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. കിഡ്‌സ്, ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ കഥപറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്‌ള് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സാമൂഹ്യ ജീവിതത്തിന് ഖുർആൻ നൽകുന്ന പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ഖുർആൻ സെമിനാർ, ഖുർആൻ അവതരിച്ച ചരിത്ര പ്രദേശങ്ങളുടെ സംസ്‌കാരിക പ്രദർശനമായ ഖുർആൻ എക്‌സ്‌പോ തുടങ്ങിയവ അനുബന്ധമായും നടക്കും.

സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ നാഷനൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റയുടെ അധ്യക്ഷതയിൽ സാജിദ് സഖാഫി ഉദ്ഘാടനം ചെയ്തു. നാഷനൽ ചെയർമാൻ അഫ്സൽ സഖാഫി ഭാരവാഹികളെ പ്രഖ്യാപിച്ചു. മഹ്മൂദ് സഖാഫി (ചെയർമാൻ), അബ്ദുല്ല ദാരിമി അശ്റഫ് സഖാഫി പെരുമുഖം, മുജീബ് നജ്റാൻ, ഹനീഫ് ഹിമമി(വെസ് ചെയർ), അബ്ദുസ്സലാം കുറ്റ്യാടി (ജന.സെക്രട്ടറി), റഹ്മത്തുള്ള, സൈനുദ്ദീൻ അമാനി, മുജീബ് പൊന്നാട്, മുഹ് യിദ്ദീൻ മാവൂർ (ജോ. സെക്ര), ലിയാഖത്ത് മൂത്തേടം (ഫിനാൻസ്), സാജിദ് സഖാഫി, ഷുക്കൂർ മഹായിൽ, ജബ്ബാർ ഹാജി നജ്റാൻ, അബ്ദുൽ മന്നാൻ അബഹ, സുൽഫി പതിമംഗലം (ഫിനാൻസ്), മുഹമ്മദലി മുക്കം, ശഫീഖ് മോങ്ങം, യൂസുഫ് ആലത്തിയൂർ, ഷാഹുൽ വാദിയാൻ, ലത്തീഫ് കണ്ണൂർ(സ്റ്റേജ്&സൗണ്ട് ), സത്താർ കണ്ണൂർ, അബ്ദുറസാഖ് സനാഇയ്യ, രായിൻ കുട്ടി, ഫൈസൽ നാട്യമംഗലം, മുസ്തഫ മസ്കി, നാസർ(ഫുഡ്), ഹംസ സവാദ്, കബീർ പാലപ്പറ്റ, സിദ്ദീഖ് മുസ്ലിയാർ കുറ്റിപ്പുറം, സക്കീർ, മുഹമ്മദ് ചെറൂപ്പ(ഗതാഗതം), ഡോ. മുഹ്സിൻ, ഡോ. ഫൈസൽ, ത്വാഹിർഷ, ഇല്യാസ് മുണ്ടംപറമ്പ്, പ്രൊഫ. ഷാഹുൽ(ഗിഫ്റ്റ്), റാഷിദ് മുസ്ലിയാർ കണ്ണൂർ, ഖാദർ മുസ്ലിയാർ, അൻസാർ കൊല്ലം, നൗഫൽ നഈമി, അഷ്കർ സഖാഫി(ഗസ്റ്റ് സ്വീകരണം), കുഞ്ഞിപ്പ അൽ സർഹാൻ, അബ്ദുറഹ്മാൻ ഇർഫാനി, മുഹമ്മദ് കുട്ടി, പ്രൊഫ. ജാബിർ, മഅറൂഫ്(മെമ്പർമാർ).

Advertisment