Advertisment

റിയാദിൽ മൂന്നാം നിലയിലെ വാട്ടർ ടാങ്കില്‍ നിന്ന് വീണ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു

New Update

publive-image

ജിദ്ദ: റിയാദിൽ ഇരുപത് ദിവസങ്ങൾക്ക് മുമ്പുണ്ടായ ഒരപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. പത്തനംതിട്ട, എരുമക്കാട് സരസന്‍ ദാമോദരന്‍ (69) ആണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ ദാമോദരൻ റിയാദിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യശ്വാസം വലിച്ചത്.

30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനായിരുന്ന ദാമോദരൻ നാട്ടിലേയ്ക്ക് മടങ്ങി ഒരു വർഷത്തിന് ശേഷം വിസിറ്റ് വിസയിലാണ് റിയാദിൽ വീണ്ടും എത്തിയത്. മുമ്പ് പരിചയമുണ്ടായിരുന്ന ഒരു സൗദി പൗരന്റെ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി പോയപ്പോഴായിരുന്നു അപകടം. ഇരുപതു ദിവസങ്ങൾക്ക് മുമ്പായിരുന്നു അപകടം. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Advertisment