Advertisment

ലക്ഷദ്വീപ്‌ എം പിയുമായി ഐ സി എഫ് മക്ക സെൻട്രൽ നേതാക്കൾ കൂടികാഴ്ച നടത്തി

New Update

publive-image

Advertisment

മക്ക: ലക്ഷദ്വീപ്‌ എം പി യും എൻ സി പി നാഷണൽ സെക്രട്ടറിയുമായ മുഹമ്മദ്‌ ഫൈസൽ പടിപ്പുരയുമായി കഴിഞ്ഞ ദിവസം ഐ സി എഫ് മക്ക സെൻട്രൽ നേതാക്കൾ കൂടികാഴ്ച നടത്തി. മക്ക ലീ മെരിഡിയൻ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ രാജ്യ പുരോഗതിയിലും നിർമ്മാണാത്മക പ്രവർത്തനങ്ങളിലും പ്രവാസികളുടെ സംഭാവനകളെ ചാരിതാർഥ്യത്തോടെ അദ്ദേഹം സ്മരിച്ചു.

പ്രവാസികളുടെ ജോലി സംബന്ധമായ നിയമ പ്രശ്നങ്ങൾ, രോഗം, മരണം തുടങ്ങി എല്ലാ വിഷയങ്ങളിലും ഐ സി എഫ് നടത്തുന്ന പ്രവർത്തനങ്ങൾ വീക്ഷിക്കാറുണ്ടെന്നും, കോവിഡ് കാലത്തെ പ്രത്യേക സന്നദ്ധ, സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മുഹമ്മദ് ഫൈസൽ എം പി പറഞ്ഞു. ഇന്ത്യൻ എംബസിയുമായി സംസാരിച്ചു തന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും ഐ സി എഫ് ൻ്റെ സേവന പ്രവർത്തനങ്ങൾക്ക് ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

മക്ക സെൻട്രൽ ഐസിഫ് നേതാക്കളായ ഷാഫി ബാഖവി മീനടത്തൂർ, അബ്ദുറഷീദ് അസ്ഹരി ഇരിങ്ങല്ലൂർ, അബൂബക്കർ കണ്ണൂർ, മുഹിയിദ്ധീൻ ലത്തീഫി ആദൃശ്ശേരി, സുഹൈർ കോതമംഗലം എന്നിവർ സംബന്ധിച്ചു.

Advertisment