Advertisment

മയക്കുമരുന്ന് കടത്തിന് സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി

New Update

publive-image

Advertisment

ജിദ്ദ: മയക്കുമരുന്ന് കേസിൽ ദക്ഷിണ സൗദിയിലെ ജിസാൻ മേഖലയിൽ ഒരിന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ചിരുന്ന ട്രക്കിൽ നിന്ന് ഒളിപ്പിച്ച നിലയിൽ നാർക്കോട്ടിക് ചെടിയായ ഖത്ത് പിടികൂടുകയായിരുന്നു. വണ്ടിയിൽ നിന്ന് 456 കിലോഗ്രാം നിരോധിത നാർക്കോട്ടിക് ഖത്ത് ആണ് പിടികൂടിയത്.

അറസ്റ്റിലായ ഇന്ത്യക്കാരനെതീരെ നിയമനടപടികൾ തുടങ്ങിയതായും പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും ജിസാൻ പോലീസ് അറിയിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവർ അക്കാര്യം അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാ വകുപ്പ് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 911, 999, ജനറൽ അതോറിറ്റി ഫോർ ഡ്രഗ് കൺട്രോൾ നമ്പർ 995 എന്നിവയാണ് നമ്പറുകൾ. 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിലൂടെയും വിവരം കൈമാറാം. എല്ലാ റിപ്പോർട്ടുകളും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisment