Advertisment

ജിദ്ദയിൽ അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവും സൗദി കിരീടാവകാശിയും തമ്മിൽ കൂടിക്കാഴ്ച

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യ സന്ദർശിക്കുന്ന യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക് സള്ളിവനുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

യെമനിൽ 15 മാസമായി തുടരുന്ന വെടിനിർത്തൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിലെ സുപ്രധാന പുരോഗതി സള്ളിവനും സൗദി കിരീടാവകാശിയും അവലോകനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഇരുവരും സ്വാഗതം ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തതായും പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായും ഇതുസംബന്ധിച്ച സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട്കൂ വിശദീകരിച്ചു.

സുഡാനിൽ നിന്നുള്ള പലായന വേളയിൽ അമേരിക്കൻ പൗരന്മാർക്ക് സൗദി അറേബ്യ നൽകിയ പിന്തുണക്ക് സള്ളിവൻ കിരീടാവകാശിക്ക് നന്ദി പറഞ്ഞു.

Advertisment