Advertisment

പത്തനംതിട്ട ജില്ലാ സംഗമം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോസഫ് വർഗീസ് - പ്രസിഡന്റ്, ജയൻ നായർ - ജനറൽ സെക്രട്ടറി. ഷറഫുദ്ധീൻ - ഖജാന്‍ജി

New Update

publive-image

Advertisment

ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽ നിന്ന് ജിദ്ദയിൽ കഴിയുന്നവരുടെ കൂട്ടായ്‌മയായ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പുതിയ ഭാരവാഹികൾ ഇവരാണ്:

ജോസഫ് വർഗീസ് (പ്രസിഡന്റ്), ജയൻ നായർ (ജനറൽ സെക്രട്ടറി). ഷറഫുദ്ധീൻ (ഖജാന്‍ജി).

വൈസ് പ്രെസിഡന്റ്മാർ: സന്തോഷ് നായർ (അഡ്മിൻ), അയൂബ് ഖാൻ പന്തളം (ആക്ടിവിറ്റി).

അലി തേക്കുതോട് (രക്ഷാധികാരി), ജോർജ് വർഗീസ്, മനു പ്രസാദ്‌ (ഉപദേശകസമിതി അംഗങ്ങൾ), ഹൈദർ അലി (ജോയിന്റ് സെക്രട്ടറി.

വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായി മനോജ് മാത്യു അടൂർ (ക്ഷേമകാര്യം), വിലാസ് കുറുപ്പ് (പി ആര്‍ ഒ), അനിൽ ജോൺ (കലാ-സംസ്കാരികം), സന്തോഷ്‌ കെ. ജോണ്‍ (ബാലജനവേദി), അനില്‍ കുമാര്‍ പത്തനംതിട്ട (ചീഫ് ഏരിയ കോഡിനേറ്റര്‍), സജി ജോര്‍ജ്ജ് കുറുങ്ങാട്ട് (മെഡിക്കല്‍ വിഭാഗം), സലിം മാജിദ് (കായിക വിഭാഗം), വർഗീസ് ഡാനിയൽ (സ്പോണ്‍സര്‍ കമ്മിറ്റി) എന്നിവരും ചുമതലയേറ്റു.

എക്സിക്യൂട്ടിവ് അംഗങ്ങൾ: നൗഷാദ് ഇസ്മായിൽ, എബി ചെറിയാന്‍, ജോസഫ് നെടിയവിള, മാത്യു തോമസ്, സിയാദ് അബ്ദുള്ള, സാബു മോൻ, അനിയന്‍ ജോര്‍ജ്, സന്തോഷ്‌ പൊടിയന്‍, നവാസ് ചിറ്റാർ, രഞ്ജിത് മോഹൻ, ലാൽ കൃഷ്ണ.

പത്തനംതിട്ട ജില്ലാ സംഗമം അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടേയും ക്ഷേമത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയിലും, നാട്ടിലും നിർബാധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. പുതിയതായി അംഗങ്ങൾ ആകുവാനും കൂടുതൽ വിവരങ്ങൾക്കുമായി ജോസഫ് വർഗീസ് (0546015620), ജയൻ നായർ (0507535912) വിലാസ് കുറുപ്പ് (0551056087), അനില്‍ കുമാര്‍ പത്തനംതിട്ട (0538378734) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment