Advertisment

ആർഎസ്‌സി ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയർമാർക്ക് പ്രത്യേക ജാക്കറ്റ്

New Update

publive-image

Advertisment

ജമൂം ക്യാപ്ടൻ അൻസാറിനു മക്ക ഐസിഎഫ് പ്രസിഡന്റ് ഷാഫി ബാഖവി കോട്ട് നൽകുന്നു. സമീപം സൈദലവി സഖാഫി

മക്ക: ഈ വർഷം ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് സേവനം ചെയ്യാൻ മക്കയിൽ കർമ്മസജ്ജരായ മുന്നൂറോളം എച്ച്‌വിസി വളണ്ടിയർമാർകുള്ള ജാക്കറ്റ് വിതരണം ഐസിഎഫ് മക്ക പ്രസിഡൻറ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. വിവിധ സെക്റ്റർ ക്യാപ്ടന്മാരായ ഇഹ്‌സാൻ (ഹറം), അബൂബക്കർ മണ്ണാർക്കാട് (കാക്കിയ), മുഷ്താഖ് (ജബലുന്നൂർ), അൻസാർ (ജമൂം), മൊയ്തീൻ (അസീസിയ്യ), റിയാസ് (ഷാറായ), എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷം സേവന പ്രവർത്തങ്ങൾ ഉണ്ടാവുക.

ടി.എസ് ബദറുദ്ദീൻ തങ്ങൾ വളണ്ടിയർമാർക്ക് നിർദ്ദേശം നൽകി. വിശുദ്ധ ഹറമിന്റെ പരിസരം, മിന അറഫ, അസീസിയ്യ ജർവൽ തുടങ്ങിയ ഏരിയകളിൽ വിവിധ ഷിഫ്‌റ്റ്‌കളിലായാണ് വളണ്ടിയർമാർ സേവനം ചെയ്യുക. കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടി ഹാജിമാരെത്തുന്ന ഇത്തവണ കൃത്യമായ പരിശീലനത്തോടെ ആയിരിക്കും വളണ്ടിയർമാരെ ഓരോ ഭാഗത്തേക്കും നിർണയിക്കുക.

വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരും ആതുര സേവന രംഗത്ത് പ്രാവീണ്യമുള്ളവരുമായ എച്ച്‌വിസി വളണ്ടിയർമാർ തീർത്ഥാടകർ മക്കയിലെത്തുന്നതോടെ സേവനരംഗത്തിറങ്ങും.

Advertisment