Advertisment

ഉംറ വിസക്കാർ ജൂൺ നാലിനകം സൗദിയിലെത്തണം; 18 നകം മടങ്ങണം

New Update

publive-image

Advertisment

ജിദ്ദ: വിശുദ്ധ ഹജ്ജിനുള്ള തീർത്ഥാടകർ വന്നു തുടങ്ങിയ സൗദിയിൽ ഉംറ വിസ നേടിയിട്ടുള്ളവർക്ക് വരവിനും തിരിച്ചുപോക്കിനും ഷെഡ്യുൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഉംറ വിസയിലുള്ളവർ സൗദിയിലെത്തേണ്ട അവസാന തിയ്യതി ജൂൺ നാല് (ദുൽഖഅദ 15) ആണ്‌. അത് കഴിഞ്ഞാൽ ഉംറ വിസ നേടിയിട്ടുള്ളവരെ സ്വീകരിക്കുകയില്ലെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.

അതുപോലെ, ഉംറ വിസയിൽ സൗദിയിലുള്ളവർ രാജ്യം വിടേണ്ട അവസാന തിയതി ജൂൺ 18 (ദുൽഖഅദ 29) ആണ്. അതിന് ശേഷവും സൗദിയിൽ തങ്ങുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും.

ഹജ്ജിനൊടനുബന്ധിച്ച് എല്ലാ വർഷവും സൗദി അധികൃതർ നടപ്പാക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവയാണ് ഈ ക്രമീകരണം. മക്കയിലേക്കുള്ള പ്രവേശനത്തിന് സൗദിയിലുള്ള പ്രവാസികൾക്ക് രണ്ടാഴ്ച്ചകളായി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ ജിദ്ദയിലും മദീനയിലുമായി ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഹജ്ജ് തീർത്ഥാടകർ വന്നെത്തി കൊണ്ടിരിക്കുകയാണ്.

Advertisment