Advertisment

ഹിജാബ് നിരോധനം ഹൈക്കോടതി വിധി ഭരണഘടനാ ലംഘനമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

New Update

 

Advertisment

publive-image

റിയാദ്: ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ ഭാഗമായി മുസ്ലിം സമൂഹത്തിന്റെ മതചിഹ്നങ്ങൾ ഓരോന്നായി തകർക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹിജാബ് നിരോധിച്ചുകൊണ്ട് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഭരണഘടനാ വിരുദ്ധ വിധിയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി.

publive-image

രാജ്യത്തെ ഏതൊരു പൗരനും വിശ്വാസപരമായി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം വകവെച്ചു നല്കുന്ന ഭരണഘടനയുള്ള ഇന്ത്യാമഹാരാജ്യത്ത് ആ അവകാശം നിഷേധിക്കുക വഴി ഇന്ത്യയുടെ മഹനീയമായ ഭരണഘടനയാണ് പിച്ചിചീന്തപ്പെട്ടിരിക്കുന്നത്.

മതപരമായുള്ള അഭിവാജ്യഘടകങ്ങൾ എന്തൊക്കെയാണെന്നുള്ളത് തീരുമാനിക്കേണ്ടത് കോടതിയല്ല, ആ മതവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരാണെന്നിരിക്കെ, മതവിശ്വാസത്തിൽ കോടതിയുടെ ഇത്തരം കടന്നുകയറ്റം സംഘപരിവാര അജണ്ടകൾ കൂടുതൽ എളുപ്പമാക്കാൻമാത്രമേ സഹായകമാവു.

ക്യാമ്പസുകളിൽ ശിരോവസ്ത്ര നിരോധനം വഴി സംഘപരിവാരം ലക്ഷ്യമിടുന്നത് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായുള്ള മുന്നേറ്റത്തെ തകർക്കുക എന്നുള്ളതാണ്. നീതിയുടെ അവസാനത്തെ ആശ്രയമായ ജുഡീഷ്യറി സംഘപരിവാരത്തിനു അനുസൃതമായി വിധി പ്രസ്താവിക്കുമ്പോൾ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവുമാണ് ഇല്ലാതാകുന്നത്.

സർക്കാർ സംവിധാനങ്ങൾ മുഴുവനും ആർഎസ്എസ് അജണ്ടക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഭരണഘടനാവിരുദ്ധമായ ഹൈക്കോടതിയുടെ വിധിപ്രസ്താവം ബഹുമാനപ്പെട്ട സുപ്രീം കോടതി പുനഃപരിശോധിക്കണമെന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും സ്നേഹിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് ഈ വിധിക്കെതിരെ പ്രതിഷേധിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

Advertisment