Advertisment

ഉണർവ്വ് കുടുംബ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

author-image
സൌദി ഡെസ്ക്
New Update

publive-image

Advertisment

റിയാദ്: ഉണർവ്വ് കുടുംബ കൂട്ടായ്മ ഒരുക്കിയ ഇഫ്താർ വിരുന്നിൽ ജാതിമത ഭേതമന്യേ 150ൽ പരം ആളുകൾ പങ്കെടുത്തു. മുഹമ്മദ്‌ അനീസ് ഹുദവി താമരശ്ശേരി യുടെ പ്രഭാഷണം ശ്രോതാക്കൾക്ക് വിഷുശുദ്ധിയുടെ മാസത്തിൽ മറ്റൊരു ഹൃദ്യനുഭവമായി തുടർന്ന് നടന്ന പൊതുയോഗം ഉണർവ്വ് കാരണവർ നാസർ വണ്ടൂർ അധ്യക്ഷത വഹിച്ചു.

സത്താർമാവൂർ സ്വാഗതം പറഞ്ഞു. ഗഫൂർ കൊയിലാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. സുലൈമാൻ വിഴിഞ്ഞം, നൈസിയ നാസർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രശസ്ത മോട്ടിവേറ്റർ ഇബ്രാഹിം സുബ്ഹാന്റെ 'പ്രവാസിയും സാമ്പത്തികവും' എന്ന വിഷയത്തിൽ വ്യത്യസ്തമായ ക്ലാസ് ഏവർക്കും പുതിയ ഊർജ്ജം പകർന്നു. ചടങ്ങിൽ വെച്ച് ന്യൂസ്‌ 16ൻ ചാനൽ മെയ് 5ന് ആൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽവെച്ച് നടത്തുന്ന ന്യൂസ്‌ 16ൻ സ്നേഹാദരവ് എന്ന പ്രോഗാമിന്റെ പോസ്റ്റ്‌ ഇബ്രാഹിം സുബ്ഹാൻ പ്രദർശിപ്പിച്ചു.

പ്രോഗ്രാമിന്റെ കൂപ്പൺ ഗഫൂർ കൊയിലാണ്ടി ഉണർവ് കാരണവർ നാസർ വണ്ടൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സുലൈമാൻ വിഴിഞ്ഞം എടുത്ത നർമ്മത്തിൽ ചാലിച്ച ക്ലാസ് കുട്ടികൾക്കും മുതിർന്നവർക്കും പുതിയ അറിവിലേക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും വഴിയൊരുക്കി. ഉണർവ് കുടുംബാംഗം കബീർ, ബനൂജ് ഫിറോസ്, ഇസ്മായിൽ, എന്നിവർ ഒരുക്കിയ അതാഴാവും കഴിച്ച് ആണ് ഉണർവ്വ് ഇഫ്താറിന് വിരാമം കുറിച്ചത്, പരിപാടിക്ക്, റഷീദ്, അൻവർ നാസർ പൂനൂർ, ഫസിർ, മഷൂദ്, ഷിജു, നൗഫൽ, ഹാരിസ്, ഷബീർ, മുനീർ, ഗഫൂർ, ബാബു, എന്നിവർ നേതൃത്വം നൽകി.

Advertisment