Advertisment

'ഇനിയും ഒരുപാട് ഇടങ്ങള്‍ എത്തിപ്പിടിക്കാനുണ്ട്. കഠിനധ്വാനം തുടരൂ'-സച്ചിന്‍ തെണ്ടുല്‍ക്കറെ സന്ദര്‍ശിച്ച് മീരാബായ് ചാനു

New Update

publive-image

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ സന്ദര്‍ശിച്ച് ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ രാജ്യത്തിന്റെ അഭിമാനതാരം മീരാബായ് ചാനു. മുംബൈയിലെ വീട്ടിലെത്തിയ ചാനുവിനെ സച്ചിന്‍ സ്വീകരിച്ചു.

'കാണാനായതില്‍ സന്തോഷം. മണിപ്പൂര്‍ മുതല്‍ ടോക്യോ വരെയുള്ള നിങ്ങളുടെ പ്രചോദനാത്മകമായ യാത്രയെ കുറിച്ച് സംസാരിക്കാനായത് സന്തോഷിപ്പിക്കുന്നു. ഇനിയും ഒരുപാട് ഇടങ്ങള്‍ എത്തിപ്പിടിക്കാനുണ്ട്. കഠിനധ്വാനം തുടരൂ.' സച്ചിന്‍ ട്വീറ്റ് ചെയ്തു.

Advertisment