Advertisment

സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്; കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി

New Update

publive-image

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ താരങ്ങള്‍ക്കേറ്റ പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട കാക്കുന്ന എനെസ് സിപോവിച്ചിനും, ഹര്‍മന്‍ജോത് ഖബ്രയ്ക്കുമാണ് പരിക്കേറ്റത്.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലാണ് സിപോവിച്ചിന് പരിക്കേറ്റത്. ക്വാഡ്രിസെപ്‌സ് പേശിക്ക് പരിക്കേറ്റ താരം രണ്ടാഴ്ചയ്ക്കുള്ളില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. പരിക്കില്‍ നിന്ന് മുക്തനായ ഖബ്ര ടീമിനൊപ്പം പരിശീലനം പുനഃരാരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ഖബ്ര കളിക്കുമോയെന്ന് വ്യക്തമല്ല.

Advertisment