Advertisment

കേരള ബ്ലാസ്‌റ്റേഴ്‌സ് കിടിലോല്‍ക്കിടിലം! മൂന്ന് ഗോളടിച്ച് ചെന്നൈയിനെയും മൂലയ്ക്കിരുത്തി

New Update

publive-image

Advertisment

പനാജി: ഐഎസ്എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട തോല്‍പിച്ചു. ഒമ്പതാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ്, 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദ്, 79-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി.

അറ്റാക്കിങിലും, പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഗോള്‍കീപ്പര്‍ പ്രബ്‌സുഖന്‍ ഗില്ലും മികച്ച പ്രകടനമായിരുന്നു. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.

ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് തോറ്റ് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സില്‍ പിന്നീട് ഇതുവരെ തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇതുവരെ കളിച്ച് ഏഴ് മത്സരങ്ങളില്‍ മൂന്ന് വീതം ജയവും സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം.

Advertisment