Advertisment

ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് മൈതാനത്ത് വീണു; വൈദ്യസഹായം തേടിയ ശേഷം വീണ്ടും മൈതാനത്തേക്ക്! 10 മിനിറ്റിന് ശേഷം കുഴഞ്ഞുവീണ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

New Update

publive-image

Advertisment

അള്‍ജിയേഴ്‌സ്: മൈതാനത്ത് കുഴഞ്ഞുവീണ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. സോറിയാന്‍ ലുകര്‍ (28) എന്ന അള്‍ജീരിയന്‍ ഫുട്‌ബോളറാണ് മരിച്ചത്.

ശനിയാഴ്ച ഒറാനില്‍ നടന്ന അള്‍ജീരിയന്‍ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗില്‍ എം.സി സൈദ - എ.എസ്.എം ഒറാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യ പകുതിക്കിടെ എം.സി സൈദ താരമായ ലുകര്‍ സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് വീണിരുന്നു.

എന്നാല്‍ വൈദ്യസഹായം തേടിയ ശേഷം താരം വീണ്ടും കളത്തിലിറങ്ങി. എന്നാല്‍ 10 മിനിറ്റിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

Advertisment