Advertisment

ഐഎസ്എല്ലിലെ മോശം റഫറിയിങ് തുടരുന്നു; അര്‍ഹിച്ച പെനാല്‍റ്റി നിഷേധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായത് മറ്റൊരു വിജയം; ജംഷഡ്പുരിനെതിരായ മത്സരം സമനിലയില്‍

New Update

publive-image

Advertisment

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പുര്‍ എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും ഒരു ഗോള്‍ നേടി.

14-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റിയുവര്‍ട്ട് നേടിയ ഗോളിലൂടെ ജംഷഡ്പുരാണ് ആദ്യം മുന്നിലെത്തിയത്. 27-ാ മിനിറ്റില്‍ മലയാളിതാരം സഹല്‍ സമദിലൂടെ മഞ്ഞപ്പട തിരിച്ചടിച്ചു.

ഐ.എസ്എല്ലിലെ മോശം റഫറിയിങ് ഇന്നത്തെ മത്സരത്തെയും ബാധിച്ചു. 37-ാം മിനിറ്റില്‍ വാസ്‌ക്വസിന്റെ ഷോട്ട് ബോക്‌സില്‍ വെച്ച് ജംഷേദ്പുര്‍ താരത്തിന്റെ കൈയില്‍ തട്ടിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അത് നിഷേധിച്ചു.

Advertisment