Advertisment

ലയണല്‍ മെസ്സിക്ക് കോവിഡ്; പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു

New Update

publive-image

പാരീസ്: സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചു. പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 4 പേരെയും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഐസലേഷനിൽ‌ പ്രവേശിപ്പിച്ചതായും ക്ലബ് വാർത്താക്കുറിപ്പിറക്കി.

മെസ്സിയെക്കൂടാതെ പ്രതിരോധനിര താരം യുവാൻ ബെർനാട്ട്, റിസർവ് ഗോൾകീപ്പർ സെർജിയോ റിക്കോ, മധ്യനിരതാരം നാഥൻ മിറ്റുമസല എന്നിവരാണു പോസിറ്റീവായത്. മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി.

Advertisment