Advertisment

'നാളത്തെ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല; നാളെ മത്സരത്തിന് എത്ര താരങ്ങളുണ്ടാകുമെന്ന് ഉറപ്പില്ല; കബഡി മത്സരത്തിനുള്ള കളിക്കാരേ ടീമിൽ ഉളളൂ'-ആശങ്കകള്‍ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

New Update

publive-image

Advertisment

മഡ്ഗാവ്: ഞായറാഴ്ച ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ താരങ്ങള്‍ തികയുമോ എന്ന് സംശയം പ്രകടിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. താരങ്ങൾ വേണ്ടത്ര ഫിറ്റല്ല എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് നൽകുന്നത്.

' നാളത്തെ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല. ടീം ക്യാംപില്‍ ഇപ്പോഴും കൊവിഡ് കേസുകളുണ്ട്. നാളെ മത്സരത്തിന് എത്ര താരങ്ങളുണ്ടാകുമെന്ന് ഉറപ്പില്ല. കബഡി മത്സരത്തിനുള്ള കളിക്കാരേ ടീമിൽ ഉളളൂ, ഫുട്ബോള്‍ മത്സരത്തിനാവശ്യമായവര്‍ ടീമിലില്ല'-വുകുമനോവിച്ച് പറഞ്ഞു.

''ഞങ്ങള്‍ കളിക്കാന്‍ തയ്യാറാണോ എന്നതൊന്നും ആരും തന്നെ കാര്യമാക്കുന്നില്ല. കളിക്കേണ്ടി വന്നാല്‍ എങ്ങനെയെങ്കിലും ഞങ്ങളുടെ 100 ശതമാനവും നല്‍കാന്‍ ശ്രമിക്കും. എന്നാല്‍ അതൊരു ഫുട്‌ബോള്‍ മത്സരത്തെ പോലെ തോന്നുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല.'' - വുകോമനോവിച്ച് വ്യക്തമാക്കി.

15 ദിവസത്തിന് ശേഷം ടീം വീണ്ടും പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. അഡ്രിയൻ ലൂണ നാളെ ബെംഗളൂരുവിനെതിരെ കളിക്കുമോയെന്നു തീർച്ചയില്ല. ശരീരക്ഷമത വീണ്ടെടുക്കാത്തതാണു കാരണം.

Advertisment