Advertisment

ക്രിക്കറ്റ് പഠിക്കാന്‍ ചൈന; സഹായം തേടി ചൈനീസ് സംഘം ഇന്ത്യയില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊല്‍ക്കത്ത: ക്രിക്കറ്റ് പഠിക്കാന്‍ ഇന്ത്യയുടെ സഹായം തേടി ചൈന. മൂന്നംഗ പ്രതിനിധി സംഘമാണ് കൊൽക്കത്തയിലെത്തി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയയുമായി ചർച്ചകൾ നടത്തി. ചൈനയിലെ ചോങ്‍ക്വിങ് നഗരത്തിലെ ക്രിക്കറ്റിന്റെ വളർച്ചയാണു സംഘത്തിന്റെ ലക്ഷ്യം.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഇതിനുള്ള സഹായം തേടിയാണ് ചൈനീസ് സംഘമെത്തിയത്. ചൈനീസ് കോൺസുൽ ജനറല്‍ സാ ലിയോവാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. ചൈനീസ് താരങ്ങള്‍ക്കും, പരിശീലകര്‍ക്കും ഇന്ത്യയിലെത്തി പരിശീലനം നേടാന്‍ താത്പര്യമുണ്ടെന്ന് ഡാല്‍മിയ വ്യക്തമാക്കി.

Advertisment