Advertisment

ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

New Update

publive-image

Advertisment

ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.വൈകിട്ട് ഏഴരക്ക് ദുബൈയിലാണ് മത്സരം.

കന്നിക്കിരീടത്തിലേക്കുള്ള അവസാനപോരിലേക്ക് കടക്കാന്‍ ഡല്‍ഹിക്ക് ഇതിലും നല്ല അവസരമില്ല. തുടര്‍ തോല്‍വികളുമായെത്തുന്ന ചെന്നൈക്കെതിരെ മാനസിക മുന്‍തൂക്കം ഡല്‍ഹിക്കാണ്. ഓപ്പണര്‍മാരായ പ്രിഥ്വി ഷായും ശിഖര്‍ ധവാനും കൃത്യ സമയത്ത്ഫോമിലേക്ക് തിരിച്ചെത്തിയത് ഡല്‍ഹിക്ക് ഗുണം ചെയ്യും. ഇവര്‍ക്ക് ശേഷമെത്തുന്ന മിനി ഇന്ത്യന്‍ ബാറ്റിങ് നിരയും കളമറിഞ്ഞ് കളിക്കുന്നുണ്ട്. ഹെറ്റ്മയറും നോര്‍ച്ചെയും റബാദയും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാതെ പോയ ബൗളിങ് നിര കൂടി നന്നായി പന്തെറിഞ്ഞാല്‍ ഡല്‍ഹിക്ക് ഫൈനലിലേക്ക് കടക്കാം.

വമ്പന്‍ മത്സരങ്ങളില്‍ കളിച്ച പരിചയ സമ്പത്താണ് ചെന്നൈയുടെ മുതല്‍കൂട്ട്. ഓപ്പണര്‍മാരും ജഡേജയും മാത്രമാണ് ഫോമിലുള്ളത് എന്നതാണ് ചെന്നൈയുടെ ഏറ്റവും വലിയ തലവേദന. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ തോല്‍വികളുമായാണ് ചെന്നൈ പ്ലേ ഓഫിനെത്തുന്നത്. പരിക്കേറ്റ് പുറത്തിരിക്കുന്ന സുരേഷ് റെയ്ന ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയേക്കും. ബൗളിങില്‍ തിളങ്ങുന്ന ശാര്‍ദൂല്‍ താക്കൂറിന് മികച്ച പിന്തുണ നല്‍കാന്‍ ഒരു പരിധി വരെ ബ്രാവോയ്ക്ക് മാത്രമേ കഴിയുന്നുള്ളൂ. എന്നാല്‍ ധോണിയുടെ തന്ത്രങ്ങളുടെ ബലത്തില്‍ മറ്റൊരു ഫൈനലിലേക്ക് കുതിക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.

Advertisment