Advertisment

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? പൊലീസ് പറയുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

തീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍. ഇത്തരം കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിലെ അലംഭാവം നമുക്ക് തന്നെ വിനയായി വരാം. ഈ സാഹചര്യത്തില്‍ കേരള പൊലീസ് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തില്‍ പൊലീസ് പങ്കുവച്ച കുറിപ്പ്:

ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗം-ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

1. ഒരിക്കലും നിങ്ങളുടെ പിൻ നമ്പർ കാർഡിൽ എഴുതിവയ്ക്കരുത്.

2. തത്സമയ ഇടപാട് അലെർട്ടുകൾക്കായി നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

3. ഓൺലൈൻ അക്കൗണ്ട് ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുക.

4. പോപ്പ്-അപ്പ് വിൻഡോയിലൂടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്യരുത്.

5. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുന്ന സൈറ്റുകളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. കബളിപ്പിക്കപ്പെടാൻ ഇടയുണ്ട്.

6. സഹായത്തിനായി ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു കോളിനും/എസ്എംഎസിനും/ഇമെയിലിനും പ്രതികരിക്കരുത്.

7. ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ CVV നമ്പർ രഹസ്യമായി സൂക്ഷിക്കുക.

Advertisment