Advertisment

തൃശൂർ ഐ ഇ എസ് എജ്യൂക്കേഷൻ സിറ്റിയുടെ മുൻ സീനിയർ വൈസ് പ്രസിഡന്റും മാനോജ്മെന്റ് ബോർഡ് അംഗവുമായ മുസമ്മിൽ അലിയുടെ ഭാര്യ സലീമ നിര്യാതയായി

New Update

publive-image

തിരുവനന്തപുരം : കരമന തയ്ക്കാ പള്ളിക്ക് സമീപം മുൻകാല ഖത്തർ പ്രവാസിയും ഖത്തർ എം ഇ എസ് സ്കൂൾ സ്ഥാപകരിൽ പ്രധാനിയുമായിരുന്ന മർഹൂം അഡ്വക്കേറ്റ് മുഷാബ് ഹാജിയുടെ മരുമകളും ഖത്തർ എം ഇ എസ് ഇന്ത്യൻ സ്ക്കൂൾ മാനോജ്മെന്റ് ബോഡ് അംഗവും തൃശൂർ ഐ ഇ എസ് എജുക്കേഷൻ സിറ്റിയുടെ മുൻ സീനിയർ വൈസ് പ്രസിഡന്റും മാനോജ്മെന്റ് ബോർഡ് അംഗവുമായ മുസമ്മിൽ അലിയുടെ ഭാര്യയും ചാല ഷാ ട്രേഡേഴ്സ് മാഹീൻ ഹാജിയുടെ മകളുമായ സലീമ (35 വയസ്സ്) മരണപ്പെട്ടു.

നാളെ ളുഹർ നമസ്ക്കാരാനന്തരം കരമന ജുമാ മസ്ജിദ് ബബർസ്ഥാനിൽ ഖബറടക്കം നടക്കുന്നതാണ്.കുടുബ ദുഖത്തിൽ പങ്ക് ചേർന്നുകൊണ്ട് ഖത്തർ എം ഇ എസ് സ്കൂൾ ഐ ഇ എസ് എജുക്കേഷൻ സിറ്റി ബോഡ് അംഗങ്ങളും അദ്ധ്യാപകരും വിദ്യാർത്ഥികളും അനുശോചനം അറിയിച്ചു.

Advertisment