Advertisment

ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ

New Update

publive-image

Advertisment

തൃശൂര്‍: ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ. മുസ്ലിംലീഗ് വഖഫ് സംരക്ഷണ സമരങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച കലട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നിലും പിന്നിലുമായി കനത്ത സുരക്ഷയോടെയുള്ള പിണറായിയുടെ യാത്ര ജനങ്ങളെ ഭയപ്പെടുന്നു എന്നതിന് തെളിവാണ്. അധികാരത്തിൽ വന്നപ്പോൾ പോലീസ് സംരക്ഷണം വേണ്ടെന്ന് പറഞ്ഞയാളാണ് ജനങ്ങളെ ഭയപ്പെട്ട് ഇപ്പോൾ കേരളത്തിന്റെ തെരുവിലൂടെ സഞ്ചരിക്കുന്നത്.

മുസ്‌ലിംലീഗ് രാഷ്ട്രീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് പിണറായി കമ്യൂണിസ്റ്റാണോ എന്ന മറുചോദ്യം ചോദിച്ചതിന് പേഴ്‌സണൽ ഗൺമാൻമാരെ പിൻവലിച്ച് പ്രതികാരം ചെയ്ത കാര്യവും എം.കെ മുനീർ സൂചിപ്പിച്ചു. പോലീസ് സംരക്ഷണത്തിൽ കഴിയാൻ ഞാൻ പിണറായി വിജയനല്ല. എന്നെ സംരക്ഷിക്കാൻ ഈ പ്രസ്ഥാനമുള്ള കാലത്തോളം എന്റെ മേൽ ഒരു പൂഴി വാരിയിടാൻ നിങ്ങൾക്ക് കഴിയില്ല - അദ്ദേഹം പറഞ്ഞു.

publive-image

വഖഫ് ബോർഡ് ആവശ്യപ്പെട്ടതാണ് ഭേദഗതി എന്ന പിണറായിയുടെ വാദം ശുദ്ധ അസംബന്ധമാണ്. സർക്കാർ വഖഫ് ബോർഡിന് കൊടുത്ത തിട്ടൂരവും വഖഫ് ബോർഡിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കത്തുകളും രേഖയാണ്. സി.എ.എയുമായി ബന്ധപ്പെട്ട് കേസില്ലെന്ന് പിണറായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ സമസ്തയുടെ പ്രവർത്തകരടക്കം ആയിരക്കണക്കിനാളുകൾ കേസുമായി വലയുകയാണ്.

publive-image

വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടി മരവിപ്പിച്ചതായി നിഷ്‌കളങ്കരായ പണ്ഡിതന്മാരെയും കള്ളം പറഞ്ഞ് പറ്റിച്ചു. അതേ പിണറായി ജില്ലാ സമ്മേളനത്തിൽ തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്നും പറഞ്ഞു. എന്തിനാണ് പണ്ഡിതന്മാരെ പോലും പിണറായി കബളിപ്പിക്കുന്നത്

അദ്ദേഹം ചോദിച്ചു.

സി.പി.എമ്മുകാരുടെ ഒരു തോളിൽ പാർട്ടി കൊടി പിടിച്ച തഴമ്പാണെങ്കിൽ മറുതോളിൽ ജമാഅത്ത്, എസ്.ഡി.പി.ഐ കൊടികൾ പിടിച്ച തഴമ്പാണെന്നും ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച് റഷീദ്, കെ.എസ് ഹംസ, പി.എം സാദിഖലി, ജില്ലാജനറൽ സെക്രട്ടറി പി.എം അമീർ, ട്രഷറർ എം.പി കുഞ്ഞിക്കോയതങ്ങൾ പ്രസംഗിച്ചു.

Advertisment