Advertisment

കടവല്ലൂര്‍ പഞ്ചായത്തില്‍ ബിജെപിയില്‍ ഭിന്നത

New Update

publive-image

Advertisment

തൃശ്ശൂർ: കടവല്ലൂര്‍ പഞ്ചായത്തില്‍ ബിജെപിയില്‍ ഭിന്നത. പാര്‍ട്ടി നേതൃത്വത്തോടുള്ള എതിര്‍പ്പ് തുറന്നു കാട്ടി കടവല്ലൂര്‍ മേഖല കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു. താഴെ തട്ടിലുള്ള പ്രവര്‍ത്തകരോടു കൂടിയാലോചന നടത്താതെയാണു മണ്ഡലം നേതൃത്വം തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആരോപിച്ചാണ് രാജി.

കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി രണ്ടായി വിഭജിച്ചപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണു രാജിയില്‍ കലാശിച്ചത്. വിഭജനത്തിനു ശേഷം കടവല്ലൂര്‍, പെരുമ്പിലാവ് എന്നീ കമ്മിറ്റികള്‍ എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ കീഴിലായി. ഇതിന്റെ ഭാരവാഹിയായി നിയമിച്ച ഒരാള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

മണ്ഡലം കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു ഇവര്‍ ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തു നല്‍കിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെയാണു സ്ഥാനങ്ങള്‍ ഒഴിയുന്നതെന്നു കടവല്ലൂര്‍ മേഖല പ്രസിഡന്റ് രവി പാലത്തുംകുഴി പറഞ്ഞു.

അതേസമയം പഞ്ചായത്തില്‍ ബിജെപിക്കു പുതിയ ഭാരവാഹികളായി. നിലവിലുണ്ടായിരുന്ന കടവല്ലൂര്‍ മേഖല, പെരുമ്പിലാവ് മേഖല എന്നിവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് കടവല്ലൂര്‍ വെസ്റ്റ് ഏരിയ, കടവല്ലൂര്‍ ഈസ്റ്റ് ഏരിയ എന്നീ പുതിയ കമ്മിറ്റികള്‍ രൂപീകരിച്ചത്. വെസ്റ്റ് ഏരിയ പ്രസിഡണ്ടായി കെ.എസ്.അജീഷ്, ഈസ്റ്റ് ഏരിയ പ്രസിഡണ്ടായി ടി.ബി.ശ്രീലക്ഷ്മി എന്നിവരെ തിരഞ്ഞെടുത്തു.

Advertisment