Advertisment

തൃശൂർ ശക്തൻ മാർക്കറ്റ് വികസനത്തിന് നൽകിയ ഒരു കോടി രൂപയ്ക്ക് പുറമേ കൂടുതൽ തുക നൽകുന്ന കാര്യം പരിഗണിക്കും; സുരേഷ് ഗോപി എം.പി

New Update

publive-image

Advertisment

തൃശൂര്‍: തൃശൂർ ശക്തൻ മാർക്കറ്റ് വികസനത്തിന് നൽകിയ ഒരു കോടി രൂപയ്ക്ക് പുറമേ കൂടുതൽ തുക നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സുരേഷ് ഗോപി എം.പി. ശക്തൻ മാർക്കറ്റ് സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തൻ മാർക്കറ്റിൽ എത്തിയപ്പോഴാണ് മാർക്കറ്റിന്‍റെ ശോചനീയാവസ്ഥ തൊഴിലാളികൾ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തൻ മാർക്കറ്റ് നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി അന്ന് ഉറപ്പു നൽകിയിരുന്നു. ആ ഉറപ്പിന്മേലായിരുന്നു ഒരു കോടി രൂപ അനുവദിച്ചത്. ഇതിന് പുറമെയാണ് ഇപ്പോൾ കൂടുതൽ തുക നൽകുന്ന കാര്യം അറിയിച്ചത്.

Advertisment