Advertisment

കല്ലേപ്പാടം ഐഎൻടിയുസി യൂണിറ്റ് സമ്മേളനം നടത്തി

New Update

publive-image

Advertisment

പഴയന്നൂര്‍: കല്ലേപ്പാടം ഐഎൻടിയുസി യൂണിറ്റ് സമ്മേളനം നടത്തി. ഐഎൻടിയുസി റീജിയണൽ പ്രസിഡന്റ് പി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

publive-image

ഐഎൻടിയുസി യൂണിറ്റ് സെക്രട്ടറി ബിജു. എം.ആർ, ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് ടി .ആർ അയ്യപ്പൻ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കെ .ജെ രാധാകൃഷ്ണൻ, മുൻ വാർഡ് മെമ്പർ ഇ.സി. ഉണ്ണികൃഷ്ണൻ, കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് പ്രവീൺ വി.ആർ എന്നിവർ പ്രസംഗിച്ചു.

publive-image

മുൻകാല ഐഎൻടിയുസി പ്രവർത്തകരെയ കെ.ആർ. കൃഷ്ണൻകുട്ടി, ടി.സി. കൃഷ്ണൻകുട്ടി, വി. കെ. രാവുഉണ്ണി, കെ. എസ്. കുഞ്ചു, ആർ. രാജൻ, എൻ. കെ. നാരായണൻകുട്ടി, എൻ. കെ. രാമകൃഷ്ണൻ, സി. രാമൻ, എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

publive-image

സമ്മേളനത്തിൽ പ്രസിഡന്‍റായി കെ.ജി. രാധാകൃഷ്ണൻ, വൈസ്-പ്രസിഡന്റ്‌ ഇ. സി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.ആർ. ബിജു, ജോയിന്റ്-സെക്രട്ടറി വി. എ. പാരിയകുട്ടി, ഖജാൻജി കെ.കെ. അജിത്കുമാർ എന്നിവരെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Advertisment