Advertisment

നവമാധ്യമങ്ങളുടെ കടന്നുകയറ്റം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു; കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ

New Update

publive-image

Advertisment

മുളങ്കുന്നത്തുകാവ്: നവമാധ്യമങ്ങളുടെ കടന്നുകയറ്റം തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിനും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതായി കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ പറഞ്ഞു.

കേരള ജേർണലിസ്റ്റ് യൂണിയൻ തൃശ്ശൂർ ജില്ല കമ്മററി കിലയിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് അജീഷ് കർക്കിടകത്ത് അധ്യക്ഷനായി.

മാധ്യമ സ്ഥാപനത്തിൻ്റെ നിലനിൽപ്പിനുവേണ്ടി വാർത്തകളെ വ്യാപാരവത്ക്കരിക്കുന്ന പ്രവണത അപലപനീയമാണെന്ന് സാഹിത്യകാരി പ്രൊഫ. സാറാ ജോസഫും അഭിപ്രായപ്പെട്ടു.

കില ഡയറകടർ ഡോ. ജോയ് ഇളമൺ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ, ശിൽപശാല

കൺവീനർ കെ എൻ നിഭേഷ് എന്നിവർ സംസാരിച്ചു. കുറ്റാന്വേഷണ കേസുകളുടെ റിപ്പോർട്ടിങ്ങിനെ കുറിച്ച് മുൻ പോലീസ് മേധാവി പി.എൻ. ഉണ്ണിരാജനും, നവമാധ്യമങ്ങളും പുതിയ റിപ്പോർട്ടിംഗ് രീതികളും എന്ന വിഷയത്തിൽ ജനയുഗം തൃശ്ശൂർ ബ്യൂറോ ചീഫ് ബിനോയ് ജോർജ്ജും, പ്രാദേശിക വികസന ജേർണലിസം എന്ന വിഷയത്തിൽ കില അസിസ്റ്റൻ്റ് ഡയറക്ടർ മാത്യു ആൻഡ്രൂസും ക്ലാസ് എടുത്തു.

Advertisment