Advertisment

തിരുവില്വാമലയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസായി; ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു, അവിശ്വാസം കൊണ്ടുവന്നത് സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച്

New Update

publive-image

Advertisment

തൃശൂര്‍: തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായി. പ്രതിപക്ഷ കക്ഷികള്‍ നൽകിയ അവിശ്വാസം ആറിനെതിരെ 11 വോട്ടുകൾക്കാണ് പാസായത്. തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലൊന്നാണ് തിരുവില്വാമല.

publive-image

യു.ഡി.എഫ് – എല്‍.ഡി.എഫ് സംയുക്തമായാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും ആറു സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. സി.പി.എം അഞ്ചുസീറ്റുകളും നേടി. 17 വാര്‍ഡുകളാണ് തിരുവില്വാമല ഗ്രാമ പഞ്ചത്തിലുള്ളത്. നാളെയാണ് വൈസ് പ്രസിഡന്റ്‌ നെതിരെയുള്ള ആവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത്.

Advertisment