Advertisment

തൃശ്ശൂർ ജില്ലയിൽ 389 പേർക്ക് കൂടി കോവിഡ്; 306 പേർ രോഗമുക്തരായി

New Update

publive-image

Advertisment

തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച (10/01/2022) 389 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 306 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,762 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,53,970 ആണ്. 5,46,953 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 369 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 13 പേർക്കും, ആരോഗ്യ പ്രവർത്തകരായ 05 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

3,265 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 749 പേർക്ക് ആന്‍റിജൻ പരിശോധനയും, 2,266 പേർക്ക് ആർടി പിസിആർ പരിശോധനയും, 250 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,25,801 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91% ആണ്.

ജില്ലയിൽ ഇതുവരെ 46,23,108 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,93,438 പേർ ഒരു ഡോസ് വാക്സിനും, 21,24,580 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 5,090 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 80,476 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

Advertisment