Advertisment

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് കൂടി കോവിഡ്, 53 പേര്‍ രോഗമുക്തരായി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് വ്യാഴാഴ്ച 34 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 21 പേരും വീട്ടു നിരീക്ഷണത്തിലുള്ള 182 പേരും ചേര്‍ന്ന് 237 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്.

53 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,844 ആണ്. 6,63,559 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരായ 01 ആള്‍ക്കും ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 1,456 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.

ഇതില്‍ 547 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 826 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 83 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 43,65,171 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 02.34% ആണ്.

ജില്ലയില്‍ ഇതുവരെ 50,40,382 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,66,845 പേര്‍ ഒരു ഡോസ് വാക്‌സിനും, 23,50,981 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയില്‍ 1,22,556 പേര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

Advertisment