Advertisment

കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം: അഞ്ച് പേർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന് മുന്നിൽ ബൈക്കുകളിൽ സാഹസിക പ്രകടനം നടത്തിയ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. തൃശൂർ പെരുമ്പിലാവ് മുതൽ കുന്നംകുളം വരെയാണ് മൂന്ന് ബൈക്കുകളിലായി ഇവർ അഭ്യാസപ്രകടനം നടത്തിയത്. കുന്നംകുളം അയിനൂർ സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.

കടവല്ലൂർ സ്വദേശി മുഹമ്മദ് യാസിം (18), അയിനൂർ സ്വദേശി നിഖിൽ ദാസ് (20), അരുവായി സ്വദേശി അതുൽ (22), അയിനൂർ സ്വദേശികളായ സഹോദരങ്ങൾ സുഷീദ് (27), അഷീദ് (21) എന്നിവരെയാണ് കുന്നംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ബസിന്റൈ വശങ്ങളിൽ കല്ലുകൊണ്ട് ഇടിച്ചതായും പരാതിയുണ്ട്. കൂടാതെ യുവാക്കൾ ബസിലെ സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തു. മൂന്ന് ബൈക്കുകളിലായി ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment