Advertisment

തൃശ്ശൂർ ജില്ലയിൽ ഇന്ന് 9 പേർക്ക് കൂടി കോവിഡ്, 49 പേർ രോഗമുക്തരായി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് തിങ്കളാഴ്ച 9 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 14 പേരും വീട്ടു നിരീക്ഷണത്തിലുള്ള 101 പേരും ചേർന്ന് 124 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്.

49 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,949 ആണ്. 6,63,761 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 08 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

990 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 363 പേർക്ക് ആന്‍റിജൻ പരിശോധനയും, 554 പേർക്ക് ആർടി പിസിആർ പരിശോധനയും, 73 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 43,70,160 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.91% ആണ്.

ജില്ലയിൽ ഇതുവരെ 50,54,367 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,68,894 പേർ ഒരു ഡോസ് വാക്സിനും, 23,52,505 പേർ രണ്ട് ഡോസ് വാക്സിനും, 1,31,702 പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചു.

Advertisment